garlic-milk
വെളുത്തുള്ളി ചേർത്ത പാൽ

വെളുത്തുള്ളി പലതരം രോഗങ്ങൾക്ക് പ്രതിരോധം തീർക്കുന്ന ഔഷധമാണ്. വെളുത്തുള്ളി ചേർത്ത് തിളപ്പിച്ച പാലിന് ഔഷധ മേന്മയേറും. വെളുത്തുള്ളി നെടുകെ പിളർന്ന് പാലിൽ ചേർത്ത് തിളപ്പിച്ചെടുക്കാം. ദിവസവും വെളുത്തുള്ളിയിട്ട് തിളപ്പിച്ച പാൽ കുടിയ്‌ക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിയ്‌ക്കാനുള്ള മികച്ച വഴിയാണ്.

ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കാൻ കൊഴുപ്പ് നീക്കിയ പാലിൽ വെളുത്തുള്ളി ചേർത്ത് തിളപ്പിച്ച് കുടിക്കുക.
ആസ്‌ത്മയും ശ്വാസകോശരോഗങ്ങളും ശമിപ്പിക്കും ഈ പാനീയം. രക്‌തസമ്മർദ്ദം അറ്റാനും ഉത്തമമാണിത്. ഇതിലെ എൻസൈമുകൾ കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനാൽ മഞ്ഞപ്പിത്തമുള്ളപ്പോൾ വെളുത്തുള്ളിപ്പാൽ കുടിക്കുക. അസിഡിറ്റിയെ പേടിച്ച് പാൽ കുടിയ്‌ക്കാത്തവർ പാലിൽ രണ്ടോ മൂന്നോ വെളുത്തുള്ളി ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ മതി.
വെളുത്തുള്ളിയിട്ട് തിളപ്പിച്ച പാൽ രക്തയോട്ടം വർദ്ധിപ്പിക്കും. ഇതിലേക്ക് ഒരു നുള്ളു മഞ്ഞൾപ്പൊടിയിട്ട് കുടിച്ചാൽ ജലദോഷം,​ ചുമ,​ കഫക്കെട്ട് എന്നിവയ്‌ക്ക് പ്രതിവിധിയാണ്. ഉറക്കക്കുറവുള്ളവർ രാത്രി വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.