director-sugeeth

ദുരിതങ്ങൾക്കിടയിലും നൗഷാദിനെയും, ലിനുവിനെയും പോലുള്ള നന്മയുടെ പ്രതീകങ്ങളായ ധാരാളം ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള നന്മയുടെ മറ്റൊരു കാഴ്ചയായിരുന്നു ആരാരുമില്ലാത്ത മാനുഷ എന്ന പെൺകുട്ടിയെ തങ്ങൾ ഏറ്റെടുത്തോളാമെന്ന് പറഞ്ഞ് ജതീഷ് എന്ന യുവാവും ഭാര്യയും രംഗത്ത് വന്നത്. വാടക വീട്ടിൽ താമസിക്കുന്ന അവർക്ക് കുട്ടിയെ ദത്തെടുക്കാൻ നിയമ തടസങ്ങളുണ്ടാകുമെന്നും, അതിനാൽ അവർക്ക് താൻ വീട് നൽകാമെന്നും പറഞ്ഞ് ജിജു എന്ന യുവാവും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ സന്തോഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സുഗീഷ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാൻ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു..... അതിൽ ആരുമില്ലാത്ത ആ മാനുഷ എന്ന കുട്ടിയെ സ്വന്തം മകളെ പോലെ കാണാൻ 11 വർഷമായി കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന ജതീഷും ഭാര്യയും തന്റെ മകളെ പോലെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് അവിടെ ഒരു ദൈവദൂതനെ പോലെ അവതരിച്ചു......

ഞാൻ പോസ്റ്റ് ചെയ്തതിൽ കമ്മൻറുകളിൽ ഒരു ഹീറോയുടെ കമ്മന്റ് എന്റെ കണ്ണിൽ പതിഞ്ഞത്....

ജിജു ജേക്കബ്.... അതാണ് മറ്റൊരു ഹീറോ

നിയമ പ്രകാരം കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ അവർക്ക് മാനുഷയെ ദത്തെടുക്കാൻ കഴിയുമോ എന്നതിൽ ആണ് ഇനിയുള്ള കാര്യങ്ങൾ..... അവർക്ക് മാനുഷയെ ഏറ്റെടുക്കാൻ കഴിയട്ടെ.... അതിന് ദൈവം തമ്പുരാൻ വിധി നല്കണെ എന്ന ഒറ്റ പ്രാർത്ഥനയെ ഉള്ളു,,,,,,,,

കാരണം 2 ജീവനുകൾക്കും പുതിയ ജീവിതം... പുതിയ സ്വപ്നങ്ങൾ... പ്രതീക്ഷകൾ ഒക്കെയാണ് അവർ ഒന്നായാൽ നമ്മുടെ ഹീറോ ജിജു എറണാകുളം എളങ്കുന്നപ്പുഴയിൽ നല്ലൊരു ചെറിയ വീട് ആണ് നല്കാമെന്ന് അറിയിച്ചത്....ഇവരുടെ നല്ല മനസ്സിന് നമ്മൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.... നന്ദി... ഒരായിരം നന്ദി ജിജു ... ഇത് ഏത് അധികാരികൾ ആണോ കാണുന്നത് അത് അവർ ഒന്നിക്കാൻ ഉള്ള അവസരം ഉണ്ടാകണം എന്നേ അദ്യർത്ഥിക്കാൻ ഉള്ളു..... യഥാർത്ഥ ഹീറോകളെ കാണാൻ എന്തിന് പുറം ലോകത്തേക്ക് പോകണം, ',,, നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ഉണ്ടല്ലോ .... എല്ലാവർക്കും നല്ലതേ വരൂ,,,,, എല്ലാവരുടെയും പ്രാർത്ഥനയും പൂർണ്ണ പിന്തുണയും കൂടെ തന്നെ ഉണ്ട്