കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ മണപ്പുറം ഫിനാൻസ് 35.27 ശതമാനം വർദ്ധനയോടെ 268.91 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 198.79 കോടി രൂപയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ മൊത്തം പ്രവർത്തന വരുമാനം 25.50 ശതമാനം വർദ്ധിച്ച് 1,174.48 കോടി രൂപയായി. ഗ്രൂപ്പിന്റെ ആകെ ആസ്‌തി 16,617.78 കോടി രൂപയിൽ നിന്ന് 20,185.94 കോടി രൂപയായി ഉയർന്നു. വർദ്ധന 21.47 ശതമാനം.
മികച്ച പ്രവർത്തന ഫലത്തിന്റെ പിൻബലത്തിൽ രണ്ടുരൂപ മുഖവിലയുള്ള ഓഹരിക്ക് 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് നൽകാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. ജൂൺ 30ലെ കണക്കുപ്രകാരം 24.62 ലക്ഷം പേരാണ് കമ്പനിയുടെ സജീവ സ്വർണവായ്‌പാ ഇടപാടുകാർ.