mgu

പരീക്ഷകൾ മാറ്റി

16ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി 2017ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഇൻഫർമേഷൻ ടെക്‌നോളജി, മാസ് കമ്മ്യൂണിക്കേഷൻ ആന്റ് പബ്ലിക് റിലേഷൻസ് (കോർ), ജേർണലിസം: റൂൾസ് ആൻഡ് റെഗുലേഷൻസ്, നോട്ടിംഗ് ആൻഡ് ഡ്രാഫ്ടിംഗ് (കോംപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം സെപ്തംബർ 16, 23, 25 തീയതികളിൽ നടക്കും. മറ്റു വിഷയങ്ങളുടെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.

നാലാം സെമസ്റ്റർ ബി.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി 2017ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഡെവലപ്‌മെന്റ് ഓഫ് മോഡേൺ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (കോർ), ജേർണലിസം ആൻഡ് ഇലക്ട്രോണിക് മീഡിയ (കോംപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം സെപ്തംബർ നാല്, ആറ് തീയതികളിൽ നടക്കും. മറ്റു വിഷയങ്ങളുടെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.

നാലാം സെമസ്റ്റർ ബി.എ. അറബിക് (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി 2017ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ക്ലാസിക്കൽ അറബിക് പ്രോസ് (കോർ), കോൺട്രിബ്യൂഷൻ ഒഫ് കേരള ടു അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (കോംപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം സെപ്തംബർ നാല്, ആറ് തീയതികളിൽ നടക്കും. മറ്റു വിഷയങ്ങളുടെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.