തൃശൂർ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സിന്റെ 29-ാം ഷോറൂം വയനാട് കൽപ്പ‌റ്റയിൽ ന്യൂ ബസ്‌ സ്‌റ്റാൻഡിന് എതിർവശം ആഗസ്‌റ്റ് 17ന് രാവിലെ 11ന് പ്രവർത്തനം ആരംഭിക്കും. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഔപചാരിക ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് ഷോറൂമിന്റെ പ്രവർത്തന ആരംഭം. ഉദ്ഘാടന ചടങ്ങുകൾക്കായി നീക്കിവച്ച തുക പൂർണമായും വയനാടിന്റെ പുനർനിർമ്മാണത്തിനായി ചെലവഴിക്കാനാണ് കല്യാൺ സിൽക്‌സിന്റെ തീരുമാനം.

നാല് നിലകളിലായി 40,​000 ചതുരശ്ര അടിയിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. റെഡിമെയ്‌ഡ് ചുരിദാർ,​ റെഡി ടു സ്‌റ്രിച്ച് ചുരിദാർ,​ വെസ്‌റ്രേൺ വെയർ,​ ബ്ളൗസ് മെറ്റീരിയൽസ്,​ റണ്ണിംഗ് മെറ്റീരിയൽസ് എന്നിവയുടെ വലിയ കളക്ഷനുകളാണ് ഒന്നാംനിലയിൽ അണിനിരത്തുന്നത്. ബ്രാൻഡഡ് ബ്രൈഡൽ സാരിയായ സൗഗന്ധിക സിൽക്കിന്റെയും കാഞ്ചീപുരം സാരികളുടെയും ഏറ്റവും പുതിയ ശ്രേണികളാണ് രണ്ടാംനിലയിൽ.

ഫാൻസി സാരികൾ,​ ലൈറ്ര് വെയ്‌റ്റ് സാരികൾ,​ ഡിസൈനർ സാരികൾ,​ ലാച്ച,​ വെഡിംഗ് ഗൗണുകൾ,​ ലേഡീസ് ഇന്നർവെയർ എന്നിവയുടെ വലിയ സെലക്ഷനുകളും ഇതേ ഫ്ളോറിലുണ്ട്. മെൻസ് വെയറിലെയും കിഡ്‌സ് വെയറിലെയും ഈവർഷത്തെ ഏറ്റവും പുതിയ ശ്രേമികളാൽ സമ്പന്നമാണ് മൂന്നാംനില. ജെന്റ്‌സ് റെഡിമെയ്‌ഡ്സ്,​ ഷർട്ടിംഗ് ആൻഡ് സ്യൂട്ടിംഗ്,​ സ്യൂട്ട്‌സ് ആൻഡ് ഇൻഡോ വെസ്‌റ്റേൺ,​ മെൻസ് ഫോർമൽസ് ആൻഡ് കാഷ്വൽസ്,​ ദോത്തീസ്,​ മെൻസ് ഇന്നർവെയർ,​ കിഡ്‌സ് വെയർ,​ ന്യൂബോൺ വെയർ,​ കിഡ്‌സ് ആക്‌സസറീസ് എന്നിവ ഈ ഫ്ളോറിന്റെ പ്രത്യേകതകളാണ്.

പ്രമുഖ കിഡ്‌സ് വെയർ ബ്രാൻഡുകളും കല്യാൺ സിൽ‌ക്‌സിന്റെ ഇൻ-ഹൗസ് ബ്രാൻഡുകളും ഇവിടെ ലഭ്യമാണ്. ഫർണീഷിംഗ് മെറ്റീരിയലുകൾ,​ ഡോർ മാറ്റ്‌സ് എന്നിവയും ലഭിക്കും. ഗ്രൗണ്ട് ഫ്ളോറിൽ കൽപ്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്ര് വരും ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് മികച്ച വസ്‌ത്രശ്രേണികൾ കല്യാൺ സിൽക്‌സ് അവതരിപ്പിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വരും നാളുകളിൽ കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും കല്യാൺ സിൽക്‌സിന്റെ ഷോറൂം ശൃംഖല വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.