പ്രതീക്ഷയുടെ തുരുത്തിലേക്ക്... ശ്വാസംമുട്ടലിനെത്തുടന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഒരു മാസം നീണ്ട ചികിത്സയിലായിരുന്നു മറുതാപറമ്പിൽ സാവിത്രി. ആശുപത്രിയിൽ കിടന്ന സമയമാണ് ഇല്ലിക്കൽ കുമരകം റോഡിൽ മൂന്ന്മല തുരുത്തിലെ തൻറെ വീട്ടിൽ വെള്ളം കയറുന്നത്. വെള്ളം ഇറങ്ങിയെന്ന പ്രതീക്ഷയിൽ വീട്ടിലേക്ക് മക്കളോടൊപ്പം മടങ്ങുന്ന സാവിത്രിയമ്മ.