kids-corner-

പ്രളയബാധിതരെ സഹായിക്കാൻ തങ്ങളുട കൈയിലുള്ള സമ്പാദ്യം മുഴുവൻ നൽകുന്ന രണ്ടുകുരുന്നുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുരിതബാധിതരെ സഹായിക്കാൻ മടിച്ചുനിൽക്കുന്നവർ കണ്ണുതുറന്നു കാണേണ്ടതാണ് കുഞ്ഞുങ്ങളുടെ ഈ നിഷ്കളങ്ക മനസ്.

കയ്യിലുള്ള സമ്പാദ്യവും പെരുന്നാളിന് കിട്ടിയ തുകയും ഒക്കെചേർത്ത് മലബാറിന് ഒരു കൈതാങ്ങ് നൽകാൻ എത്തിയതാണ് ഈ ചേച്ചിയും അനിയനും. ആദ്യം അനിയൻ കയ്യിലുണ്ടായിരുന്ന നോട്ടുമുഴുവനും സന്തോഷത്തോടെ നല്‍കി. പിന്നാലെ ചേച്ചിയും ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അവസാന ചില്ലറ തുട്ടുകളും പ്രളയബാധിതർക്ക് നല്‍കി.

ഇതുകണ്ട് നിന്ന് അനിയന്‍ ചേച്ചിയോട് നിഷ്‌കളങ്കമായി ചോദിക്കുന്ന ചോദ്യവും ചിരി പടര്‍ത്തി. 'എടീ ഫുള്ളും കൊടുക്കല്ലേടീ..' അവന്റെ ആ ചോദ്യത്തിന് മുന്നിൽ ചേച്ചിയും അവിടെ കൂടി നിന്നവരും പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

പിള്ളേരാണ്.. ഓർടെ വല്ല്യ മനസ്സാണ്’ എന്ന അടിക്കുറിപ്പോടെ ഇഖ്ബാൽ ഹൈദര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഏവരുടെയും മനസ് നിറയ്ക്കുന്നത്.