വാഷിംഗ്ടൺ: പോൺ സിനിമ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിലൊരാളായിരുന്നു മിയ ഖലീഫ. ഈ മേഖലയിൽ വളരെ ചുരുങ്ങിയ കലത്തോളം മാത്രമാണുണ്ടായിരുന്നതെങ്കിലും ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ പോൺ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് ലഭിച്ച വരുമാനം എത്രയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒടു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പോൺ സിനിമകളിൽ നിന്നും തനിക്ക് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നാണ് താരം പറയുന്നത്. ഏട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്ക് ഇത്തരം സിനിമകളിൽ അഭിനയിച്ചതിൽ നിന്നും ലഭിച്ചിട്ടുളളതെന്നും നടി പറയുന്നു. വളരെ കുറച്ചുകാലമാണ് താൻ പോൺ ഇൻഡസ്ട്രിയിൽ ഉണ്ടായത്. ആളുകൾ വിചാരിച്ചിരിക്കുന്നത് തനിക്ക് പോൺ സിനിമകളിൽ നിന്നും ദശലക്ഷ കണക്കിന് പണം കിട്ടിയിട്ടുണ്ടെന്നാണ്. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണ്. ആകെ പന്ത്രാണ്ടായിരത്തോളം ഡോളർ (എട്ടു ലക്ഷത്തോളം രൂപ) മാത്രമാണ് ഇതിൽ നിന്നും കിട്ടിയിട്ടുളളത്.
പോൺ സിനിമാ ലോകം വിട്ട ശേഷം ഒരു പൈസയുടെ വരുമാനം പോലും എനിക്കില്ല. അഞ്ച് വർഷമായി താൻ പോൺ സിനിമാ രംഗം വിട്ടിട്ടെന്ന് മിയ ഖലീഫ പറയുന്നു. അതിന് ശേഷം പുതിയൊരു ജോലിയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. തനിക്ക് ജോലി തരാൻ പലരും മടിക്കുന്നുണ്ടെന്നും നടി പറയുന്നു. പുതിയ അഭിമുഖം മിയ ഖലീഫ തന്നെയായിരുന്നു തന്റെ ട്വിറ്റർ ഹാൻഡിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴും സെർച്ച് റാങ്കിംഗിലെല്ലാം മുന്നിൽ തന്നെയാണ്. അതുകൊണ്ടാവാം ഞാൻ ഇപ്പോഴും പോൺ സിനിമാ രംഗത്തുണ്ടെന്ന് എല്ലാവരും കരുതുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മിയ ഖലീഫ വെളിപ്പെടുത്തി.