my-home-

കഴിഞ്ഞ പ്രളയത്തിന് ശേഷം പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ കൂടി ലക്ഷ്യമിട്ടുള്ള നിർമ്മാണ രീതി അവലംബിച്ചുള്ള വീടുകൾ പല സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിർമ്മിച്ചിരുന്നു. മഴയിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വയനാട്ടിലും മലപ്പുറത്തും നിരവധി വീടുകളും കൃഷിസ്ഥലവും മനുഷ്യജീവനുകളും നഷ്ടമായി.

ഭൂമിക്ക് ഭാരമാകാത്ത തരത്തിലും വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും ചെറുക്കുന്ന വീടുകളാണ് ഇത്തരം പ്രദേശങ്ങളിൽ ആവശ്യമെന്നു തിരിച്ചറിഞ്ഞ തണൽ എന്ന സന്നദ്ധ സംഘടന ഉർവി ഫൗണ്ടേഷനുമായി ചേർന്ന് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു തുടങ്ങി.പലർക്കും വീട് ഇഷ്ടപ്പെട്ടില്ലെങ്കിലും വീടുകളുചടെ ഗുണഭോക്താക്കളായിരുന്നു,​ എന്നാൽ ആ വീട് ഒരു ശരി ആയിരുന്നുവെന്ന് ഇപ്പോൾ അവർ തിരിച്ചറിയുന്നു- .

.

ഇങ്ങനെ നിർമ്മിച്ച ഒരു വീടാണ് മണ്ണിടിച്ചിലിനെ പ്രതിരോധിച്ച് നിൽക്കുന്നത്. കുത്തിയൊലിച്ചു വന്ന മണ്ണും ജലവും വീടിന് ഒരു പോറൽ പോലുമേൽപ്പിക്കാതെ താഴെക്കൂടെ ഒഴുകിപ്പോയി. വെറും രണ്ടാഴ്ച കൊണ്ട് നിർമിച്ച ഈ വീടിന്റെ നിർമാണച്ചെലവ് എട്ടു ലക്ഷം രൂപയിൽ താഴെയാണ്!

my-home-

480 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഭൂനിരപ്പിൽ നിന്നും ഒന്നരമീറ്റർ (ഏകദേശം അഞ്ചടി) ഉയർത്തി പില്ലർ നൽകിയാണ് വീടിന്റെ അടിത്തറ നിർമിച്ചത്. വീടിന്റെ ചട്ടക്കൂട് മുഴുവൻ ജി.ഐ ഫ്രയിമുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ ഫൈബർ സിമന്റ് ബോർഡുകൾ ഘടിപ്പിക്കുന്ന റാപിഡ് കൺസ്ട്രക്ഷൻ രീതിയാണ് ഇവിടെ അവലംബിച്ചത്.

ഫൈബർ സിമന്റ് ബോർഡാണ് ഭിത്തികൾക്ക് ഉപയോഗിച്ചത്. ഭാരം കുറവ്, ഈർപ്പത്തെ പ്രതിരോധിക്കുന്നു എന്നീ ഗുണങ്ങളുമുണ്ട് ഇതിന്. വെള്ളപ്പൊക്കം വന്നാൽ കേടുവരാത്ത ഇത്തരം നൂറോളം പ്രീഫാബ് വീടുകൾ കേരളത്തിന്റെ പുനർനിർമിതിക്കായി ഒരുക്കുകയാണ് തണൽ.