painting

ചിത്രം വരക്കാനായി കാമുകിമാരെ ചിത്രകാരന്മാർ മോഡലാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കാമുകിയുടെ ശരീരത്തിൽ ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ അങ്ങനെയൊരു ചിത്രകാരനെയും കാമുകിയുമാണ് ഇപ്പോൾ താരം. ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരൻ ഡാമിയൻ ഹെർസ്റ്റാണ് കാമുകി സോഫി ക്യാനലിന്റെ ശരീരം ഒരു ചിത്രശാലയാക്കി മാറ്റിയത്.

2018 മുതൽ 26 വയസുകാരിയായ സോഫിയും 54കാരനായ ഹെർസ്റ്റും തമ്മിൽ പ്രണയത്തിലാണ്. ഹെർസ്റ്റിന്റെ കലാസപര്യയ്ക്ക് പൂർണ്ണപിന്തുണയാണ് കാമുകിയായ സോഫിയ നൽകുന്നത്. കാമുകിയുടെ നഗ്നശരീരത്തിൽ വിവിധ വർണ്ണങ്ങളിലുള്ള പുള്ളികൾ വരച്ചുകൊണ്ടാണ് ഹെർസ്റ്റിന്റെ പുതിയ പരീക്ഷണം. 2017ൽ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിർമിച്ച് പ്രദർശനത്തിന്‌ വച്ചിരുന്നു. അതിലും മികച്ച കലാസൃഷ്ടിയാണ് സോഫിയയിലൂടെ സാദ്ധ്യമാകുന്നതെന്നാണ് ഡാമിയൽ ഹെർസ്റ്റിന്റെ അവകാശവാദം. വിവാഹിതനായ ഡാമിയൽ ഹെർസ്റ്റിന് മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് സോഫിയയേക്കാൾ രണ്ട് വയസ് കൂടുതലുണ്ട്. പ്രായം ജീവിതത്തിലെ സന്തോഷങ്ങൾക്ക് തടസമാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇരവരും.