റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജുവാര്യരും ജോജുജോർജും അനുശ്രീയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീഗോകുലം മൂവീസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉണ്ണി ആർ. ആണ്.റോഷന്റെ മുൻ ചിത്രമായ കായംകുളം കൊച്ചുണ്ണി നിർമ്മിച്ചതും ഗോകുലം ഗോപാലനാണ്. ഉണ്ണി.ആർ. റോഷന് വേണ്ടി തിരക്കഥയൊരുക്കുന്നത് ഇതാദ്യമാണ്.
സെപ്തംബർ ഒന്നിന് കോട്ടയത്ത് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം അലൻസിയറാണ്.
ബാലയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : എൽദോ ശെൽവരാജ്.