ഒരാൾപ്പൊക്കം, ഒഴിവ് ദിവസത്തെ കളി, എസ്. ദുർഗ്ഗ, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്കയറ്റം എന്ന് പേരിട്ടു. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹിമാലയത്തിൽ പുരോഗമിക്കുകയാണിപ്പോൾ.
എസ്. ദുർഗയിൽ പ്രധാന വേഷമവതരിപ്പിച്ച വേദ് ആണ്ചിത്രത്തിലെ മറ്റൊരു താരം. ഒപ്പം ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നിവ് ആർട്ട് മൂവീസിന്റെ ബാനറിൽ അരുണാമാത്യു, ഷാജി മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രണ്ട് ദിവസത്തെ ചിത്രീകരണം ഡൽഹിയിലും നടക്കും. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകും.