kankana-

ത​മി​ഴ്‌​നാ​ട് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​യ​ല​ളി​ത​യു​ടെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന​ ​ത​ലൈ​വി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​മാ​സം​ ​ആ​രം​ഭി​ക്കും. ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​ ​നാ​യി​ക​ ​ക​ങ്ക​ണ​ ​റ​ണൗ​ട്ട് ​ടൈ​റ്റി​ൽ​ ​റോ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​ത​മി​ഴി​നൊ​പ്പം​ ​ഹി​ന്ദി​യി​ലും​ ​തെ​ലു​ങ്കി​ലും​ ​ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്.​ ​ജ​യ​ ​എ​ന്നാ​ണ് ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​പ​തി​പ്പു​ക​ളു​ടെ​ ​പേ​ര്.​ ചിത്രത്തിൽ എം.ജി.ആറായി അരവിന്ദ് സ്വാമി എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.


ബാ​ഹു​ബ​ലി​ക്ക് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​കെ.​വി.​ ​വി​ജ​യേ​ന്ദ്ര​ ​പ്ര​സാ​ദ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ ​ഈ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​എ.​എ​ൽ.​ ​വി​ജ​യ് ​ആ​ണ്.