ന്യൂഡൽഹി: 73ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. അനുച്ഛേദം 370 ഒഴിവാക്കിയതോടെ കാശ്മീരിൽ സർക്കാർ നടപ്പാക്കിയത് ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണെന്നും കാശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
പ്രളയത്തിൽ വലിയൊരു വിഭാഗം ഇന്ത്യക്കാർ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ദാരിദ്രനിർമാർജനവും പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
"മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം സ്ത്രീകൾക്ക് സർക്കാർ നീതി നടപ്പാക്കി. മുസ്‌ലിം സഹോദരിമാർക്കും അമ്മമാർക്കും മേൽ തൂങ്ങി നിന്ന വാളായിരുന്നു മുത്തലാഖ്. അവരെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അത് അനുവദിച്ചില്ല. പല ഇസ്‌ലാമിക രാജ്യങ്ങളും ഇത് വളരെ മുൻപ് നിരോധിച്ചിരുന്നു. എന്നാൽ എന്തു കൊണ്ടോ ഇന്ത്യയിൽ അത് നടപ്പാക്കിയിരുന്നില്ല. സതി നടപ്പാക്കുന്നതിനെതിരെ ശബ്ദമുയർത്താൻ നമുക്കായെങ്കിൽ മുത്തലാഖിനെതിരെയും അതിനാകണം"-പ്രധാനമന്ത്രി പറഞ്ഞു.
PM @narendramodi
— PIB India (@PIB_India) August 15, 2019
unfurls the Tricolour on the #RedFort
Watch Live:
YouTube: (link: https://t.co/ZJT25f7y9s) https://t.co/ZJT25f7y9s
Facebook: (link: https://t.co/ykJcYlvi5b) https://t.co/ykJcYlvi5b#IndependenceDayIndia #HappyIndependenceDay pic.twitter.com/Nv8HSAoISc