nasar-manu

അന്യനെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ നൽകിയ ലിനുവിനെപ്പോലുള്ളവരും,​ നാട്ടുകാരെ സംരക്ഷിക്കുന്നതാണ് എൻറെ സന്തോഷം എന്ന് പറഞ്ഞ് ദുരിതമനുഭവിക്കുന്നവർക്ക് തന്റെ തുണിക്കടയിലെ വസ്ത്രങ്ങൾ മുഴുവൻ നൽകിയ നൗഷാദിനെപ്പോലുള്ളവരും തന്നെയാണ് നമ്മുടെ സമ്പത്ത്. പരസ്പരമുള്ള സ്നേഹവും കരുതലുമുള്ളിടത്തോളം കാലം നമ്മൾ ഏത് ഈ ദുരന്തത്തെയും അതിജീവിക്കുക തന്നെ ചെയ്യും. ഇപ്പോഴിതാ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകാമെന്ന് അറിയിച്ചുകൊണ്ട് നാസർ മാനു എന്നയാളും എത്തിയിരിക്കുകയാണ്.

മരിക്കുമ്പോൾ ഈ സമ്പത്തായിട്ടൊന്നും നമ്മൾ പോകില്ലെന്നും ഒറ്റക്കെട്ടായി ഇറങ്ങിയാൽ നമ്മുടെ നാട്ടിലെ ഏത് പ്രശ്നവും തീരുമെന്നും,​ കുറ്റിപ്പുറത്തും പാണ്ടിക്കാടുമായി ഇരുപത് വീട്‌വ‌യ്ക്കാൻ സ്ഥലം നൽകാമെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. ഇത് നന്മനിറഞ്ഞ മരമല്ല,​നന്മനിറഞ്ഞ കാടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

'അസലാമു അലൈക്കും,​ഞാൻ നാസർ മാനു.വയനാട്,​നിലമ്പൂർ സ്ഥിതിഗതികൾ കാണാൻ വയ്യ. വീടില്ലാത്തവരുടെ കാര്യം പറയാൻ വയ്യ.ഭയങ്കര ദയനീയവസ്ഥയാണ്. ഒരുപാടാളുകൾക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു. കുറ്റിപ്പുറത്ത് ഒരു പത്ത് കുടുംബങ്ങൾക്ക് വീട് വച്ചുകൊടുക്കാനുള്ള സ്ഥലം ഏത് സംഘടന വരികയാണെങ്കിലും വീട് വെച്ച്കൊടുക്കാൻ ഞാൻ അവരുടെ പേരിൽ രജിസ്ട്രർ ചെയ്ത് കൊടുക്കാം. അതുപോലെത്തന്നെ പാണ്ടിക്കാട് ഒരു പത്ത് കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം രജിസ്ട്രർ ചെയ്ത് കൊടുക്കാം' അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം