മലപ്പുറം: വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് സഹായമെത്തിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാരും വിവിധ സന്നദ്ധസംഘടനകളും രംഗത്തുണ്ട്. ഇതിനിടയിൽ പുത്തുമലയിലെ ദുരിത ബാധിതരുടെ സങ്കടപ്പെടുത്തുന്ന നിരവധി കഥകളും പുറത്തുവരികയാണ്. ദുരിതബാധിതർക്ക് കൈത്താങ്ങുമായി പുത്തുമലയിലെത്തിയ എഴുത്തുകാരിയും ഡോക്‌ടറുമായ ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണുനിറയ്‌ക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഈ ഉമ്മ എന്നെ ചേർത്തു പിടിച്ചപ്പോൾ അറിയാതെന്റെ കണ്ണുകളും നിറഞ്ഞു. "എന്റെ മോളെ, എനിക്ക് എല്ലാം നഷ്ട്ടപ്പെട്ടു.എനിക്കിനി ഒന്നുമില്ല. ഞാനിനി എന്ത് ചെയ്യും. നിങ്ങൾക്ക് വേണ്ടി ഞാൻ മരണം വരെ പ്രാർത്ഥിക്കും." എന്ന് അവർ പറഞ്ഞു കരഞ്ഞു. "എല്ലാം ശെരിയാകും ഉമ്മ. കരയാതെ. ഞങ്ങളൊക്കെ ഇവിടെയുണ്ട്. " വാർഡ് മെമ്പർ സമീപം.
വയനാട് പുത്തുമലയിൽ എല്ലാം നഷ്ടപ്പെട്ടവരാണ്. ആറായിരം രൂപ വീതം പതിനൊന്ന് കുടുംബത്തിന് നൽകി. ഇനിയുമേറെ നമുക്ക് അവർക്ക് വേണ്ടി ചെയ്യാനുണ്ട്.
ഡോ. ഷിനു ശ്യാമളൻ