china

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ചൈന രംഗത്ത്. അന്താരാഷ്ടതലത്തിൽ വിഷയം എത്തിക്കുക എന്നാതാണ് ചെെനയുടെ തന്ത്രം. വിഷയം ‘ഇന്ത്യ– പാക്കിസ്ഥാൻ പ്രശ്നം’ എന്ന ഇനം അജൻഡയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ഈ മാസം രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു ചൈന കത്തയച്ചിട്ടുണ്ട്.

നേരത്തെ കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ തീരുമാനത്തെ എതിർത്ത് ചെെന രംഗത്തെത്തയിരുന്നു. ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതിൽ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമർഷം പ്രകടിപ്പിച്ചിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ചർച്ച ചെയ്യണമെന്ന ആവശ്യപ്പെന്ന് പാക്കിസ്ഥാൻ സുരക്ഷാസമിതിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ സംയമനത്തെ ദൗർബല്യമായി ഇന്ത്യ കാണരുതെന്നാണ് പാകിസ്ഥാൻ രക്ഷാസമിതിക്കയച്ച കത്തിൽ വ്യക്തമാക്കുന്നത്.

അതേസമയം കാശ്‌മീരിന്റെ അംബാസിഡറാണെന്ന് സ്വയം അവകാശപ്പെട്ട ഇമ്രാൻ ഇക്കാര്യം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സമിതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ‌ഞങ്ങൾ ഐക്യരാഷ്ട്ര സമിതിയെയും സാധ്യമായ എല്ലാ അന്താരാഷ്ട്ര ഏജൻസികളെയും സമീപിക്കും. കാശ്‌മീരിലെ ജനങ്ങൾക്ക് വേണ്ടി ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കും. ആവശ്യമെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇക്കാര്യത്തിൽ സമീപിക്കും. ആർ.എസ്.എസിന്റെ നയങ്ങൾ നാസികളുടേതിന് തുല്യമാണെന്ന് ലോകത്തിന് മുന്നിൽ വിളിച്ചുപറയുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു