ന്യൂഡൽഹി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്വിറ്ററിൽ വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നത്
എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഇന്ത്യൻ ജനതയ്ക്ക്, നമസ്തേ... സ്വാതന്ത്ര്യ ദിനാശംസകൾ എന്നിങ്ങനെയാണ് നെതന്യാഹു ആശംസ നേർന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം മുമ്പത്തെ പോലെയല്ല ഇപ്പോള്‍. ഒരുപാട് മേഖലകളില്‍ വലിയ സഹകരണമാണുള്ളത്. വളരെ സത്യസന്ധമായ സൗഹൃദവുമാണ്. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ എന്ന് വീഡിയോയില്‍ നെതന്യാഹു പറഞ്ഞു. ഹിന്ദിയില്‍ ഇസ്രായേലിൽ നിന്ന് എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസയും നെതന്യാഹു പങ്കുവെച്ചു. നേരത്തെ, ലോക സൗഹൃദ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് 'ഫ്രണ്ട്ഷിപ് ഡേ' ആശംസകൾ ഇസ്രായേൽ പങ്കുവെച്ചിരുന്നു.
יום העצמאות שמח הודו! 🇮🇱🇮🇳
— Benjamin Netanyahu (@netanyahu) August 15, 2019
Happy Independence Day India!
सभी भारतवासियों को इजरायल की ओर से स्वतंत्रता दिवस की हार्दिक शुभकामनायें।@NarendraModi pic.twitter.com/7afares7we