1. സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ളില്‍് മാത്രമായി ഓറഞ്ച് അലര്‍ട്ട് ചുരുക്കിയിട്ടുണ്ട്. നേരത്തെ മലപ്പുറം ജില്ലയ്ക്കും ഓറഞ്ച് അലര്‍ട്ട് നല്‍കി ഇരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്നതാല്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ല. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ആലര്‍ട്ട് ആയിരിക്കും. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
2. കടലില്‍ ശക്തമായ കാറ്റിന് സാധ്യത ഇല്ലാത്തതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ഉള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. അതേസമയം, വന്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് ഇവിടെ നിന്ന് കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹം ആണിത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി. കവളപ്പാറയിലെ ദുരന്തമുഖത്ത് നിന്ന് 33 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇനി 26 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
3 പുത്തുമലയില്‍ വിദ്ഗധരായ നായകളെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിട്ടും ഫലം കണ്ടില്ല. സ്‌കാനറുകള്‍ പ്രാവര്‍ത്തികം അല്ല എന്ന് സേന അറിയിച്ചു. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയില്‍ നിന്ന് 10 മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ ആയിട്ടുള്ളൂ. 7 പേര്‍ ഇനിയും മണ്ണിനടിയിലാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചതുപ്പായി മാറിയിരിക്കുക ആണ് ദുരന്തഭൂമി
4. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ വിട്ടു നല്‍കുന്നതില്‍ തീരുമാനം ഇന്നുണ്ടാകും. നിയമ നടപടി അവസാനിപ്പിക്കാന്‍ ജിബ്രാള്‍ട്ടറിന്റെ തീരുമാനം. ഉപരോധം ലംഘിച്ചുള്ള എണ്ണ കയറ്റുമതി ആരോപിച്ച് ജൂലായ് 4 നാണ് കപ്പല്‍ പിടിച്ചെടുത്തത്. മലയാളികള്‍ അടക്കം 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. കപ്പല്‍ വിട്ടു നല്‍കുകയാണ് എങ്കില്‍ ഇറാന്‍ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപാരോ വിട്ടു നല്‍കാനുള്ള സാധ്യതയും തെളിയും. അതേസമയം കപ്പല്‍ വിട്ടു നല്‍കരുത് എന്ന ആവശ്യവുമായി അമേരിക്ക. അമേരിക്ക ജിബ്രാള്‍ട്ടറിലെ കോടതിയെ സമീപിച്ചു. കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.
5. പ്രളയ കെടുതികളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രണ പരിഷ്‌ക്കാര കമ്മിഷന അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. രണ്ടാം പ്രളയത്തിന് കാണം, വയല്‍ നികത്തലും അശാസ്ത്രീയമായ കുന്നിടിക്കലും. പാറഖനനം ദുരന്തത്തിന്റെ ആക്കം കൂട്ടി. ഇക്കാര്യങ്ങള്‍ എല്ലാം കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം എന്നും ഇനിയും അത് മനസിലാവാത്തത് ജന പ്രതിനിധികള്‍ക്ക് എന്നും വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
6. ദുരന്ത കാരണം മനസിലാക്കാന്‍ മാധവ് ഗാഡ്ഗിലിനെ പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തുന്നതും പാറ ഖനനത്തിന് യഥേഷ്ട്ടം അനുമതി നല്‍കുന്നതും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ ആവുമ്പോള്‍ ജനങ്ങള്‍ നിസഹായരാകുന്നു. ഈ കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
7. ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാന്‍ ഇനി 112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ പൊലീസിനെ വിളിക്കാന്‍ 100 അല്ല 112 ആണ് ഇനി ഡയല്‍ ചെയ്യേണ്ടത് . എല്ലാ അടിയന്തര സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവില്‍ വന്നത്.
8. പ്രളയ ജലവുമായി സംബര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വരുന്ന ശനിയാഴ്ച മുതല്‍ ആറു ശനിയാഴ്ചകളില്‍ ഡോക്സി ഡേ ആയി ആചരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പ്രളയബാധിത ജില്ലകളിലെ ആശുപത്രികള്‍, റിലീഫ് ക്യാംപുകള്‍, തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ഡോക്സി ബൂത്തുകള്‍ സ്ഥാപിച്ചാണ് ഡോക്സി സൈക്ലിന്‍ ഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുക.
9. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മഴക്കെടുതികളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതില്‍ അതീവ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്നവര്‍ക്കായി അദ്ദേഹം പ്രാര്‍ഥനകള്‍ നേര്‍ന്നു. മാര്‍പാപ്പയുടെ അനുശോചന സന്ദേശം ഉള്‍പ്പെടുന്ന ടെലിഗ്രാം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചു.
10. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യ- പാകിസ്ഥാന്‍ ക്വസ്റ്റ്യന്‍ എന്ന ഇനം അജണ്ടയില്‍ ഉള്‍പ്പെടുത്തി സുരക്ഷാ സമിതി ഇത് ചര്‍ച്ച ചെയ്യണം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പാകിസ്ഥാനും ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ നിയമ വിരുദ്ധമാണ് എന്നാണ് ഈ കത്തില്‍ പാകിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്
11. റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 28,000 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,500 രൂപ. അമേരിക്ക ,ചൈന വ്യാപാര യുദ്ധം തുടരുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കൂടാന്‍ കാരണം. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്1,518 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്.
12. പുതിയ ഒരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റിയന്‍ വിരാട് കൊഹ്ലി. ഒരു ദശാബ്ദത്തില്‍ ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുക ആണ് കൊഹ്ലി. 2010 മുതല്‍ ഇതുവരെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍ മാറ്റിലുമായി 20,018 റണ്‍സാണ് കൊഹ്ലി നേടിയത്. കരിയറില്‍ ഒന്നാകെ 20,502 റണ്‍സാണ് കൊഹ്ലിയുടെ അക്കൗണ്ടില്‍ ഉള്ളത്