iran

ന്യൂ​ഡൽഹി: ബ്രി​ട്ട​ൻ പി​ടി​കൂ​ടി​യ ഇ​റാ​നി​യ​ൻ എ​ണ്ണ ടാ​ങ്ക​റി​ലെ മ​ല​യാ​ളി​കൾ ഉൾപ്പെടെയുള്ള മു​ഴു​വൻ ഇ​ന്ത്യ​ക്കാ​രെ​യും മോ​ചി​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റു​മാ​യി സം​സാ​രി​ച്ചെ​ന്നും ജീവനക്കാരെ മോ​ചി​പ്പി​ച്ച വി​വ​രം അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചെ​ന്നും മു​ര​ളീ​ധ​ര​ൻ ട്വീ​റ്റ് ചെ​യ്തു.

ഇ​റാ​നി​യ​ൻ എ​ണ്ണ ടാ​ങ്ക​റാ​യ ഗ്രേ​സ് വ​ണ്ണി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രും ഉ​ട​ൻ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 24 ഇ​ന്ത്യ​ക്കാ​രാ​ണ് ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഗ്രേ​സ്-1 ക​മ്പനി​യി​ൽ ജൂ​നി​യ​ർ ഓ​ഫി​സ​റാ​യ വ​ണ്ടൂർ സ്വ​ദേ​ശി കെ.​കെ.​അ​ജ്മ​ൽ (27), ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി റെ​ജി​ൻ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി പ്ര​ദീ​ഷ് എ​ന്നി​രാ​ണ് ക​പ്പ​ലി​ലു​ള്ള മ​ല​യാ​ളി​കൾ. ഇ​ന്ത്യ​ക്കാ​ർക്ക് പു​റ​മേ റ​ഷ്യ, ലാ​ത്വി​യ, ഫി​ലി​പ്പൈ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ 28 പേ​രും ബ്രി​ട്ടി​ഷ് ക​പ്പ​ലി​ലു​ണ്ട്.

Spoke to our High Commission @HCI_London on VLCC Grace 1. They confirmed all 24 Indian crew aboard VLCC Grace 1 have been released by Gibraltar authorities and are free to return to India. @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @VMBJP

— V. Muraleedharan (@MOS_MEA) August 15, 2019