indian-army

ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് മൂന്ന് പാക് സെെനികരെ ഇന്ത്യൻ സെെന്യം വധിച്ചു. നിയന്തണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യൻ സെെനികരെ പാക് സെെന്യം വധിച്ചെന്ന വാർത്ത ഇന്ത്യ നിഷേധിച്ചു.

ഉറി, രജൗറി മേഖലകളിലും പാക് സൈന്യത്തിന്റെ വെടിവെപ്പുണ്ടായി. നായിക് തൻവീര്‍, ലാൻസ് നായിക് തൈമൂ‌ർ, സിപോയ് റംസാൻ എന്നീ പാക് സൈനികരാണ് കൊല്ലപ്പെട്ടത്.