police-case

ഗുവാഹത്തി: രണ്ട് വർഷം മുന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഗവേഷണ വിദ്യാത്ഥിക്കെതിരെ പൊലീസ് കെസെടുത്തു. ഗുവാഹത്തി സർവകലാശാല വിദ്യാർഥി രഹ്ന സുൽത്താനക്കെതിരെയാണ് അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2017 ജൂണിലാണ് രഹ്ന സംഭവത്തിന് ആധാരമായ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടത്. പോസ്റ്രിൽ പാകിസ്ഥാനെ പിന്തുണക്കുന്നുണ്ടെന്നും ബിഫ് കഴിക്കുന്നതിന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആരോപിച്ചാണ് കേസെടുത്തിയിരിക്കുന്നത്.

അടുത്തിനെ പ്രാദേശിക ന്യൂസ് വെബ്സൈറ്റ് ആണ് രഹ്നയുടെ രണ്ട് വർഷം പഴക്കമുള്ള പോസ്റ്റ് വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്. ''പാക്കിസ്ഥാന്റെ സന്തോഷം ആഘോഷിക്കാൻ ഇന്ന് ബീഫ് കഴിച്ചു. ഞാനെന്ത് കഴിക്കണമെന്നത് എന്റെ രസമുകുളങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇതൊരു വിവാദമാക്കരുത്. ബീഫ് എന്ന് കേട്ടതുകൊണ്ട് നിങ്ങളുടെ തനിനിറം കാണിക്കുകയും ചെയ്യരുത്'' എന്നായിരുന്നു രഹ്ന കുറിച്ചത്. എന്നാൽ ആ പോസ്റ്റ് വീണ്ടും ച‌ർച്ചയാകുകയും അസം പൊലീസ് കേസെടുക്കുകയും ചെയ്തു.

സംഭവത്തിൽ പോസ്റ്റിട്ടത് താനാണെന്ന് രഹ്ന പൊലീസിനോട് പറഞ്ഞു. എന്നാൽ ഈദ് ദിനത്തിലാണ് പോസ്റ്റിട്ടതെന്ന വാർത്ത അവർ നിഷേധിച്ചു. '2017 ജൂണിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ അന്നാണ് ഞാനാ പോസ്റ്റിടുന്നത്. അന്ന് വിരാട് കോഹ്‍ലി പൂജ്യത്തിന് ഔട്ടായി. അതിന്റെ വിഷമത്തിലാണ് അങ്ങനെ പോസ്റ്റ് ചെയ്തത്. ഞാനത് ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ പറഞ്ഞതിനെ പലരും ദുർവ്യാഖ്യാനം ചെയ്തു. തെറ്റ് മനസ്സിലായതുകൊണ്ടാണ് മിനിട്ടുകൾക്കുള്ളിൽ അത് ഡിലീറ്റ് ചെയ്തത്''- രഹ്ന പറഞ്ഞു.