news

1. ബ്രിട്ടന്‍ പിടികൂടിയ ഇറേനിയന്‍ എണ്ണ ടാങ്കറിലെ മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിച്ചു. വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി സംസാരിച്ചെന്നും നാവികരെ മോചിപ്പിച്ച വിവരം അദ്ദേഹം സ്ഥിരീകരിച്ചെന്നും മുരളീധരന്‍ ട്വീറ്റ് ചെയ്തു. ഇറേനിയന്‍ എണ്ണ ടാങ്കറായ ഗ്രേസ് വണ്ണിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ മടങ്ങിയെത്തുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.




2. ഗ്രേസ്-1 കമ്പനിയില്‍ ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രദീഷ് എന്നിരാണ് കപ്പലിലുള്ള മലയാളികള്‍. ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ 28 പേരും ബ്രിട്ടിഷ് കപ്പലിലുണ്ട്. ഗ്രേസ് 1 ഇറേനിയന്‍ ടാങ്കര്‍ സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍ റോയല്‍ മറീനുകള്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാല്‍ ആണ് കപ്പല്‍ പിടിച്ചെടുത്തു എന്നായിരുന്നു വിശദീകരണം
3. ദിവസങ്ങളായി പെയ്ത തോരാ മഴയ്ക്ക് ശമനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ളില്‍് മാത്രമായി ഓറഞ്ച് അലര്‍ട്ട് ചുരുക്കി. മധ്യകേരളത്തില്‍ മഴ കുറഞ്ഞു. കുട്ടനാട്ടില്‍ ജലനിരപ്പ് നേരിയ അളവില്‍ താഴ്ന്നു. പമ്പ നദിയിലും അച്ചന്‍കോവില്‍ ആറിലും ജലനിരപ്പ് താഴ്ന്നത് പത്തനംതിട്ടയുടേയും ആലപ്പുഴയുടേയും ആശങ്ക അകറ്റുന്നുണ്ട്. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ പത്തനംതിട്ടയില്‍ ക്യാംപുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഇവിടെ ഡാമുകളിലും അപകടകരമായ അവസ്ഥയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല
4. ഇടുക്കിയില്‍ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് 131 അടിയായി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോട്ടയത്തിന്റെ മലയോരങ്ങളില്‍ ജാഗ്രതയുണ്ട്. പടിഞ്ഞാറു ഭാഗത്ത് വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ 170 ക്യാമ്പുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് 30 ഉം ആലപ്പുഴയില്‍ 120 ഉം ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ട്. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് കുറയുന്നുണ്ട്. പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.
5. കടലില്‍ ശക്തമായ കാറ്റിന് സാധ്യത ഇല്ലാത്തതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ഉള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. അതേസമയം, വന്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് ഇവിടെ നിന്ന് കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹം ആണിത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി. കവളപ്പാറയിലെ ദുരന്തമുഖത്ത് നിന്ന് 33 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇനി 26 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്
6. പ്രളയ കെടുതികളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രണ പരിഷ്‌ക്കാര കമ്മിഷന അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. രണ്ടാം പ്രളയത്തിന് കാണം, വയല്‍ നികത്തലും അശാസ്ത്രീയമായ കുന്നിടിക്കലും. പാറഖനനം ദുരന്തത്തിന്റെ ആക്കം കൂട്ടി. ഇക്കാര്യങ്ങള്‍ എല്ലാം കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം എന്നും ഇനിയും അത് മനസിലാവാത്തത് ജന പ്രതിനിധികള്‍ക്ക് എന്നും വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
7. ദുരന്ത കാരണം മനസിലാക്കാന്‍ മാധവ് ഗാഡ്ഗിലിനെ പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തുന്നതും പാറ ഖനനത്തിന് യഥേഷ്ട്ടം അനുമതി നല്‍കുന്നതും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ ആവുമ്പോള്‍ ജനങ്ങള്‍ നിസഹായരാകുന്നു. ഈ കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
8. മൂന്നാറില്‍ പ്രളയം ആവര്‍ത്തിച്ചതോടെ പുഴയോര കയ്യേറ്റങ്ങള്‍ക്ക് എതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന് ദേവികുളം സബ് കലക്ടര്‍ രേണു രാജ്. പുഴയ്ക്ക് തടസ്സം നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും. ഇത്തരം കെട്ടിടങ്ങളെ പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രദേശത്ത് വെള്ളക്കെട്ടുകള്‍ രൂപ്പപെടുന്നത് അനധികൃത കയ്യേറ്റം കാരണം ആയെന്ന് ആണ് റവന്യു വകുപ്പിന്റെ കണ്ടെത്തല്‍. അശാസ്ത്രീയമായ നിര്‍മാണങ്ങളും പുഴ കയ്യേറ്റവും മൂലം പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപ്പപെട്ടിട്ടുണ്ട്. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്ക് എടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിക്കുകയും ചെയ്തു.
9. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ബസുകളിലും വരുന്ന ഒകേ്ടാബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സൗജന്യ സേവനം ലഭിക്കുക ഡല്‍ഹി ട്രാന്‍സ്‌പ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളിലും, ക്ലസ്റ്റര്‍ ബസുകളിലും. രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലെ സഹോദരിമാര്‍ക്ക് ഉള്ള സമ്മാനമാണ് ഇത് എന്ന് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡി.ടി.സി ബസുകളിലും ഈ സേവനം ലഭിക്കും എന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു