award-
ചാത്തനാത്ത് അച്യുതനുണ്ണി, സന്തോഷ് തോട്ടുങ്ങൽ (വലത്ത് മുകളിൽ), ഡോ.ആർ.ആർ.രാജീവ്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ ഈവർഷത്തെ മഹർഷി ഭദ്ര‌യാൻ വ്യാസ് സമ്മാൻ പുരസ്‌കാരങ്ങളിൽ മലയാളത്തിന് നേട്ടം. ശ്രേഷ്ഠഭാഷയായ മലയാളത്തിന് മൂന്നു പുരസ്കാരങ്ങൾ ലഭിച്ചു.

മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്ക് സാഹിത്യകാരൻ ചാത്തനാത്ത് അച്യുതനുണ്ണി പുരസ്‌കാരത്തിന് അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സന്തോഷ് തോട്ടിങ്ങൽ, ഡോ.ആർ.ആർ.രാജീവ്,​ എന്നിവരാണ് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അർഹരായ മറ്റു രണ്ടുപേർ. മലയാളം കമ്പ്യൂട്ടിംഗ് രംഗത്തിന് നല്‍കിയ സേവനങ്ങൾ മുൻനിര്‍ത്തിയാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുക.

സംസ്‌കൃതം, അറബിക്, പേർഷ്യൻ, ക്ലാസിക്കൽ കന്നട, ക്ലാസിക്കൽ തെലുങ്ക്, ക്ലാസിക്കൽ മലയാളം എന്നിങ്ങനെ ഒൻപത് ഭാഷകളിൽ നിന്നായി 45 ഭാഷാവിദഗ്ദ്ധർ ഇത്തവണ വ്യാസ് സമ്മാൻ പുരസ്‌കാരങ്ങൾ നേടി. വിവിധ ഭാഷാഗവേഷണ, പഠനങ്ങൾക്ക് നല്‍കുന്ന സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.