vb

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖർ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയുടെയും തമ്ഴ്നാടിന്റെയും ഓപ്പണർ എന്ന നിലയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. ക്രിക്കറ്റ് ലോകത്ത് വി.ബി. എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഇന്ത്യക്ക് വേണ്ടി ഏഴ് ഏകദിനങ്ങളിൽ വി.ബി. ചന്ദ്രശേഖർ പാഡണിഞ്ഞിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോച്ചായും കമന്റേറ്ററായും പ്രവർത്തിച്ചിരുന്നു. ഐ.പി.എല്ലിൽ ചെന്ന സൂപ്പർ കിംഗ്സിന്റെ മാനേജരായി ആദ്യ മൂന്നുവർഷങ്ങളിൽ പ്രവർത്തിച്ചിരുന്നു.