minty-agarwall

ന്യൂഡൽഹി: ഫെബ്രുവരിയിൽ 27ന് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാൻ എഫ് -16 യുദ്ധവിമാനം വെടിവച്ചിട്ടതിന് താൻ ദൃക്‌സാക്ഷിയായിരുന്നെന്ന് ഇന്ത്യൻ വ്യോമസേന സ്ക്വാഡ്രൽ ലീഡർ മിന്റി അഗർവാൾ. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് യുദ്ധ സേവ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയാണ് മിന്റി അഗർവാൾ.

'വിംഗ് കമാൻഡർ അഭിനന്ദൻ യുദ്ധവിമാനവുമായി പുറപ്പെട്ട സമയം എതിരാളികളുടെ വിമാന ഗതിയെപ്പറ്റിയുള്ള വിവരങ്ങൾ ഞാനായിരുന്നു നൽകിക്കൊണ്ടിരുന്നത്. സ്ക്രീനിൽ എഫ്-16 വിമാനം തകർക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഞാൻ കണ്ടു. ബാലകോട്ട് വ്യോമാക്രമണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം പാകിസ്ഥാന്റെ പ്രത്യാക്രമണം വ്യോമസേന പ്രതീക്ഷിച്ചിരുന്നു.

24 മണിക്കൂറിനുള്ളിൽ അവർ തിരിച്ചടിച്ചു. തുടക്കത്തിൽ കുറച്ച് (പാകിസ്ഥാൻ) വിമാനങ്ങളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പതുക്കെ പതുക്കെ വിമാനത്തിന്റെ എണ്ണംകൂടി. ശത്രു രാജ്യത്തെ നശിപ്പിക്കാനുള്ള സർവ പദ്ധതികളുമായാണ് അവരെത്തിയത്. എന്നാൽ നമ്മുടെ പൈലറ്റുമാരുടെയും ഇന്ത്യൻ സേനയുടേയും പ്രതിരോധ ശേഷിക്കുമുന്നിൽ അവർക്ക് മുട്ടുമടക്കേണ്ടിവന്നു'-അവർ പറഞ്ഞു.

Minty Agarwal, IAF Squadron leader: I participated in both the missions on 26th February as well as on 27th February. Wing Commander Abhinandan was in a two way communication with me when he was on air. (1/2) pic.twitter.com/8w27EA3KQK

— ANI (@ANI) August 15, 2019