മഴവെള്ളപ്പാച്ചിലിൽ ഉറ്റവരെയും ഉടയവരെയും, ആയുഷ്‌കാല സമ്പാദ്യവുമൊക്കെ നഷ്ടപ്പെട്ട ധാരാളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇതൊക്കെ നമ്മുടെ മനസിനെ വല്ലാതെ പൊള്ളിക്കുന്നുമുണ്ട്. എന്നാൽ അത്തരം നോവുകൾക്കിടയിൽ മനസിന് കുളിർമ നൽകുന്നൊരു കാഴ്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് കേരള പോലീസ്.
ഒരു പൊലീസ് ഓഫീസറുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മ എടുക്കാനായി കൈനീട്ടിയിട്ട് പോലും പൊലീസ് മാമന്റെ നെഞ്ചിൽ ചാഞ്ഞിരിക്കുകയാണ് കുഞ്ഞ്. 'സുരക്ഷയുടെ കരങ്ങളായ് ... കേരളാ പൊലീസ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.