kaumudy-news-headlines

1. ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വിജ്ഞാപനം റദ്ദാക്കണം എന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി. നടപടി, രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ പിഴവുണ്ട് എന്ന നിരീക്ഷണത്തോടെ. വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജികളിലും പിഴവുണ്ട്. രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ല എന്നും ഇത് എന്തുതരം ഹര്‍ജി എന്നും കോടതിയുടെ ചോദ്യം. വ്യാപക പിഴവുകള്‍ കണ്ടെത്തിയത്, അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളില്‍


2. കാശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണം എന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ ഏര്‍പ്പെടുത്തി ഇരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതിയോട് കാശ്മീര്‍ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുത് എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെടുക ആയിരുന്നു. തുടര്‍ന്ന് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കണം എന്ന് കോടതി നിര്‍ദ്ദേശിക്കുക ആയിരുന്നു. ഇന്ന് വൈകിട്ടോടെ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കും എന്നാണ് ലഭിച്ചിരിക്കുന്ന വിവരം എന്നും കോടതി പറഞ്ഞു. അതിനു ശേഷം ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റുക ആയിരുന്നു
3. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിരോധിക്കും എന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാന്‍ കപ്പലിന് സുരക്ഷ നല്‍കിയിരുന്നത്, അമേരിക്ക ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള റവല്യൂഷണറി ഗാര്‍ഡ്. അതിനാല്‍ ഭീകരവാദ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും എന്നും അമേരിക്ക. കപ്പല്‍ വിട്ടുനല്‍കരുത് എന്ന അമേരിക്കന്‍ വ്യവസ്ഥ ജിബ്രാള്‍ട്ടണ്‍ കോടതി തള്ളിക്കളഞ്ഞതിന് പിന്നാലെ ആണ് അമേരിക്കയുടെ നടപടി. 24 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മോചിപ്പിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു
4. പുതിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മൂന്ന് മലയാളികള്‍ അടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ കസ്റ്റഡിയിലെടുത്ത് 43-ാം ദിവസമാണ് കപ്പലില്‍ ഉണ്ടായിരുന്നവരെയും കപ്പലിനെയും വിട്ടയക്കാനുള്ള തീരുമാനം ഉണ്ടായത്.
5. അഴിമതി കേസിലെ പ്രതിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ആക്കാന്‍ നീക്കം. കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എം.ഡി കെ.എ രതീഷിനെ നിയമിക്കാന്‍ ആണ് നീക്കം. അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ രതീഷിന് വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചാല്‍ നിയമനം നല്‍കും എന്നാണ് വിവരം. കാഷ്യു കോര്‍പറേഷനില്‍ അഴിമതി നടത്തിയതിന് പുറത്താക്കപ്പെട്ട കെ.എ രതീഷ്, മുന്‍ കണ്‍സ്യൂമര്‍ഫെഡ് എം.ഡി റെജി ജി നായരുടെ അടുത്ത സുഹൃത്താണ്. 1000 കോടി രൂപയുടെ അഴിമതി നടന്ന സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഫെഡ്
6. കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡി ആയിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണം ആണ് കെ.എ രതീഷിന് എതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് കേസ് എടുക്കുക ആയിരുന്നു. അതേസമയം, നിയമന ഉത്തരവിനെ കുറിച്ച് അറിയില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവ് തന്റെ മുന്നില്‍ എത്തിയിട്ടില്ല. അഭിമുഖത്തില്‍ ഒന്നാമത് എത്തിയാലും നിയമിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും എന്നും മന്ത്രി
6. നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെടുത്തു. എട്ട് വയസുകാരന്‍ കിഷോറിന്റെ മൃതദേഹമാണ് ഒന്ന്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ 35 പേരുടെ മൃതദേഹം കവളപ്പാറയില്‍ നിന്നും കണ്ടെത്തി. ഇനി 24 പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ദുരന്ത മേഖല ഇന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിക്കും. ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും. മണ്ണിനടിയില്‍ പെട്ട് കാണാതായ സൈനികന്‍ ലിനുവിന്റെ കുടുംബത്തെയും കേന്ദ്ര മന്ത്രി കാണും.