പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി താരസഹോദരന്മാരായ സൂര്യയും കാർത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൂര്യയും കാർത്തിയും ചേർന്ന് പത്ത് ലക്ഷം രൂപ ധനസഹായം നൽകി. കേരളത്തിന് പുറമെ കർണാടകയിൽ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കും ഇവർ ധനസഹായം നൽകുന്നുണ്ട്. സൂര്യയുടെ സിനിമാനിർമാണ കമ്പനിയായ 2ഡി എന്റർടൈൻമെന്റിന്റെ തലവൻ രാജശേഖർ പാണ്ഡ്യൻ അധികൃതകർക്ക് ചെക്ക് കൈമാറുമെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിലും സഹായഹസ്തവുമായി സൂര്യയും കാർത്തിയും എത്തിയിരുന്നു. 25 ലക്ഷമായിരുന്നു ഇരുവരും ചേർന്ന് നൽകിയത്. കാർത്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയായിരുന്നു സഹായം കൈമാറിയത്.