ചന്ദ്രയാന് ശേഷം ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യൻ നിർമ്മിത റോക്കറ്റിൽ ഇന്ത്യക്കാരായ മൂന്ന് പേരെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ പദ്ധതിയാണിത്. ഒരാഴ്‌ചയോളം തിരഞ്ഞെടുക്കപ്പെടുന്ന ആ മൂന്ന് പേർ ബഹിരാകാശത്ത് കളിയേണ്ടത്. ഏറെ ശ്രമകരമായ ആ ദൗത്യത്തിന് ഭാഗമാകേണ്ട മൂന്ന് പേർ എവിടെ നിന്ന് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് വി.എസ്.എസ്.സി ഡയറക്‌ടർ എസ്.സോമനാഥ്. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖപരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സോമനാഥിന്റെ വാക്കുകൾ-
'ഇന്ത്യാക്കാരായ മൂന്നാളുകളെ ഇന്ത്യൻ നിർമ്മിത റോക്കറ്റിൽ ഭൂമിയുടെ 400 കി.മീ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് ഒരാഴ്‌ച താമസിപ്പിച്ച് എക്‌സ്‌പിരിമെന്റ് ചെയ്‌ത് തിരികെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. 2022ൽ നടത്തണമെന്നാണ് ലക്ഷ്യമിടുന്നത്. അതിനു വേണ്ടിയുള്ള ട്രെയിനിംഗ് പ്രോസസ് നടന്നു വരികയാണ്. നിലവിൽ എയർഫോഴ്‌സിന്റെ പൈലറ്റുകളാണ് ഇതിനുവേണ്ടി ട്രെയിൻഡ് ആയിട്ടുള്ള ആളുകൾ. അവരിപ്പോൾ തന്നെ യുദ്ധവിമാനങ്ങളിൽ ഇതുപോലുള്ള സമാനസാഹചര്യങ്ങളെ അഭിമുഖീകരിച്ച് ട്രെയിൻഡ് ആയിട്ടുള്ള ആളുകളാണ്. അതിൽ നിന്നാണ് ആദ്യത്തെ ക്രൂവിനെ കണ്ടെത്തുന്നത്. പക്ഷേ ഭാവിയിൽ വീണ്ടുമിത് തുടർച്ചായായി നടക്കുമ്പോൾ സയന്റിസ്‌റ്റുകൾക്കും സാധാരണ ആളുകൾക്കും ട്രെയിനിംഗിന് ശേഷം പോകാൻ പറ്റും'.
അഭിമുഖത്തിന്റെ പൂർണരൂപം-