sunil-kumar

തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിപ്പോയി. തലനാരിഴയ്‌ക്കാണ് കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തൃശൂർ കാഞ്ഞാണിയിൽ രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കവെ ബസിന്റെ നാല് പിൻചക്രങ്ങളും ഊരിപോവുകയായിരുന്നു.

ബസ് മറിയാത്തത് കൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. 83 വിദ്യാർത്ഥികൾ വാഹനത്തിലുണ്ടായിരുന്നു. എന്നാൽ പിന്നാലെ വരികയായിരുന്ന മന്ത്രി സുനിൽ കുമാർ സംഭവം കാണുകയായിരുന്നു. തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റിനെ കർശനമായി താക്കീത് ചെയ്യാൻ അധികൃതർക്ക് നിർദേശവും നൽകിയാണ് മന്ത്രി മടങ്ങിയത്. മാനേജ്‌മെന്റിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.