triple-talaq

കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മുത്തലാഖ് നിരോധന നിമയ പ്രകാരം സംസ്ഥാനത്തെ ആദ്യത്തെ അറസ്റ്റ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ചുള്ളിക്കാപറമ്പത്ത് ഇ.കെ ഉസാമിനെയാണ് പൊലീസ് അറസ്റ്ര് ചെയ്തത്. താമരശേരി കോടതി അറസ്റ്റിന് ഉത്തരവിടുകയായിരുന്നു. മുക്കം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭർത്താവായ ഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നൽകാൻ പോലും ഇയാൾ തയാറായില്ല. തുടർന്നാണ് പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. തുടർന്ന് കേസിൽ വാദം കേട്ട കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. തനിക്ക് നീതി ലഭിച്ചെന്ന് യുവതി പിന്നീട് പറഞ്ഞു.

കേന്ദ്ര സർക്കാർ പാസാക്കിയ മുത്തലാഖ് ബില്ലിൽ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ) മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.