snake-master-

തിരുവനന്തപുരം, മരുതംകുഴിയിൽ ഇടിഞ്ഞ് പൊളിയാറായ ഒരു വീട്, ആൾത്താമസമില്ല, ഒത്തിരി തടികളും മറ്റും അടുക്കി വച്ചിരിക്കുന്നു. തടികൾ എല്ലാം മാറ്റി വീട് പുതുക്കിപ്പണിയാൻ എത്തിയതാണ് പണിക്കാർ. രാവിലെ തന്നെ ശക്തമായ മഴ, തടികൾ മാറ്റുന്നതിനിടയിൽ ഒരു ചീറ്റൽ ശബ്ദം. പെട്ടെന്ന് പത്തിവിടർത്തി ഒരു മൂർഖൻ പാമ്പ് പണിക്കാരെ വിരട്ടി. എന്നിട്ട് തടിയുടെ അടിയിലേക്ക് കടന്നു. ഉടൻ തന്നെ വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവ അവിടെ പരിശോധിച്ചു. ഒത്തിരിനാളായി തടികൾ അടുക്കി വച്ചിട്ട് . അതിനാൽ വേറെയും പാമ്പുകൾ കാണാൻ സാധ്യത കൂടുതലാണ്. ഉടൻ തന്നെ തടികൾ ഓരോന്നായി മാറ്റിത്തുടങ്ങി. കുറേ തടികൾ മാറ്റി, പെട്ടെന്ന് വാവ മൂർഖനെ കണ്ടു. ചില്ലറക്കാരനല്ല നല്ല ആരോഗ്യവും വലിപ്പവുമുള്ള മൂർഖൻ പാമ്പ്. തുടർന്ന് മൂർഖൻ പാമ്പ് ചപ്പിൽ ഒളിച്ചിരിക്കുന്നത് എങ്ങനെ എന്നും വാവ കാണിച്ചു തരുന്നു. തുടർന്ന് രാത്രിയോടെ തിരുവനന്തപുരം കവടിയാറിലെ ഒരു സ്ഥാപനത്തിൽ ഒരു കുഞ്ഞ് മൂർഖനെ പിടികൂടാൻ വാവ എത്തി. ഇവിടുത്തെ കാഴ്ച്ച വാവയെ ഞെട്ടിച്ചു കളഞ്ഞു. ഒരു ചെറിയ മൂർഖൻ അതിനെക്കാൾ നീളമുള്ള വേറൊരു കുഞ്ഞ് പാമ്പിനെ വിഴുങ്ങി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

വീഡിയോ