food

പുട്ടും ചിക്കനും നമ്മൾ ഒരുപാടു കഴിച്ചിട്ടുണ്ട്. പുട്ടിനോടൊപ്പം ചിക്കൻ പെരട്ടും, ചിക്കൻ ഫ്രൈയും, ചിക്കൻ ചില്ലിയുമെല്ലാം നല്ല ഒരു കോമ്പിനേഷൻ തന്നെയാണ്. എന്നാൽ സുന്ദരിപ്പുട്ടിനെ കുറിച്ചും അനാർക്കലി ചിക്കനെ കുറിച്ചും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തിരുവനന്തപുരത്ത് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപത്തെ അമ്മ ഹോട്ടലിൽ എത്തിയാൽ മതി. വായിൽ കൊതിയൂറുന്ന ഈ വിഭവത്തിന് ആവശ്യക്കാർ ഏറെയാണ്. ഈ വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് പരിചയപ്പെടുത്തുകയാണ് കൗമുദി ടി.വിയുടെ സാൾട്ട് ഏൻഡ് പെപ്പർ എന്ന പരിപാടിയിലൂടെ.

വീഡിയോ