sara-taylor

ഇംഗ്ലണ്ട് വനിതാക്രിക്കറ്റ് ടീമിൽ വിക്കറ്റ് വിക്കറ്റ് കീപ്പിംഗ് മികവുകൊണ്ടും ബാറ്റിംഗ് മികവ് കൊണ്ടും ആരാധകരുടെ കൈയടി നേടിയിട്ടുള്ള താരമാണ് സാറ ടെയ്‌ലർ. ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന സാറ ഇപ്പോൾ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഡിപ്രഷനിലൂടെ കടന്നുപോകുന്നതാരം ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയിൽ നിന്നും സ്വയം പിൻമാറുകയായിരുന്നു.

ഇതിന് ശേഷം താരം സറെ സ്റ്റാർസിന് വേണ്ടി വീണ്ടും കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ കളിക്കളത്തിന് പുറത്തും സാറ വാർത്തയിൽ നിറയുകയാണ്. പൂർണനഗ്നയായി വിക്കറ്റ് കീപ്പിംഗ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണമാണ് സാറയ്ക്ക് കായിക ലോകത്തിന്റെ കൈയടി നേടി കൊടുക്കുന്നത്.

സ്ത്രീകൾക്കായുള്ള ആരോഗ്യ മാസികയായ വുമൺസ് ഹെൽത്തിന്റെ കവർ ഫോട്ടോയ്ക്ക് വേണ്ടിയാണ് സാറ നഗ്നയായി പോസ് ചെയ്തത്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഫോട്ടോ ഷൂട്ട്. തനിക്ക് ഇങ്ങനൊരു അവസരം നല്‍കിയതിന് വിമൻസ് ഹെൽത്ത് യു.കെയ്ക്ക് സാറ നന്ദി പറഞ്ഞു.

View this post on Instagram

Anyone that knows me will know that this is a little out of my comfort zone, but I'm so proud of myself and grateful to @womenshealthuk for inviting me to be a part of this issue. - I've always had issues with my body and I had to get over a few in order to do this and it was completely empowering. Every other girl looks stunning ! - Please remember EVERY woman is BEAUTIFUL. - Thank you to everyone involved! - Creative Director @adamgerrard_whuk Photography @ianharrisonphoto Picture Director @frankie_hill_ H & M @emj.makeupartist #womenshealth #womenshealthuk #nakedissue #womenshealthmag #womenscricket

A post shared by Sarah Taylor (@sjtaylor30) on