ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിലവിലെ കോച്ച് രവിശാസ്ത്രി തുടരും. രണ്ടായിരത്തിലേറെ അപേക്ഷകൾ ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖത്തിൽ രവിശ്സാത്രിക്ക് കൂടുതൽ മാർക്ക് ലഭിച്ചെന്ന് സമിതി ചെയർമാൻ കപിൽ ദേവ് അറിയിച്ചു. പുരോഗമിക്കുകയാണ്. ഇത്രയും അപേക്ഷകളിൽ നിന്ന് ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസൻ രണ്ടാമതും, , ശ്രീലങ്കയുടെ മുൻ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി മൂന്നാമതും എത്തി.
ഇന്ത്യൻ ടീം നായകൻ വിരാട് കോഹ‌്ലിയുടെ അഭിപ്രായം തേടിയില്ലെന്ന് കപിൽ ദേവ് അറിയിച്ചു.
രവി ശാസ്ത്രി, മൈക്ക് ഹെസ്സൻ, ടോം മൂഡി, മുൻ അഫ്ഗാനിസ്താൻപരിശീലകനും വിൻഡീസ് താരവുമായിരുന്ന ഫിൽ സിമ്മൺസ്, മുൻ ഇന്ത്യൻ ഫീൽഡിംഗ് പരിശീലകൻ റോബിൻ സിംഗ്, ഇന്ത്യൻ ടീമിന്റെ മുൻ മാനേജർ ലാൽചന്ദ് രജ്പുത് എന്നിവരായിരുന്നു അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.
കപിൽ ദേവ് അദ്ധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിക്കാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ചുമതല. മുൻഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.