പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സൈക്കോളജി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ് പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
9, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി (സി.ബി.സി.എസ്.എസ്) & നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.എം.എസ്/ബി.വോക് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 22, 26 തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.
പ്രാക്ടിക്കൽ
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ എൻവയൺമെന്റൽ സയൻസ്, വാട്ടർ മാനേജ്മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 21 മുതൽ നടത്തും.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ആഗസ്റ്റ് 19 മുതൽ നടത്താനിരുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (എസ്.ഡി.ഇ, 2017 അഡ്മിഷൻ) പരീക്ഷകൾ 18 മുതൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രോജക്ട്
നാലാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.പി.എ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കുന്നതിനുളള അവസാന തീയതി 26.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം തിരുവനന്തപുരം, കൊല്ലം സെന്ററുകളിൽ 10, 11 തീയതികളിൽ മാറ്റിവച്ച ക്ലാസുകൾ ആഗസ്റ്റ് 17 മുതൽ തുടരും. തിരുവനന്തപുരം, കൊല്ലം സെന്ററുകളിൽ രണ്ടാം സെമസ്റ്റർ എം.കോം ക്ലാസുകൾ 17 മുതൽ ആരംഭിക്കും.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള വൈറ്റ് മെമ്മോറിയൽ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഫോർ വിമൺ, പനച്ചമൂട്, വെളളറട, തിരുവനന്തപുരത്തിൽ നടത്തുന്ന ബി.എൽ.ഐ.എസ് സി (ഒരു വർഷം) ഡിഗ്രി കോഴ്സിലേക്ക് അപക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.
പരീക്ഷാകേന്ദ്രങ്ങൾ
20 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ സ്കീം പാർട്ട് ഒന്നും രണ്ടും പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കെ മാറ്റ് കേരള 2020
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുളള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, 2019 ഡിസംബർ 1 ന് നടത്തും. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് (കുഫോസ്) ന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് കെ മാറ്റ് കേരള 2020 നടത്തുന്നത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് kmatkerala.in സന്ദർശിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വൈകിട്ട് 4 മണി. അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 750 രൂപയും ആണ്. കെമാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ അർഹത നേടുന്നവർക്ക് മാത്രമേ കേരളത്തിലെ എല്ലാ സർവകലാശാലകളിലും അതിനു കീഴിലുളള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കുകയുളളൂ. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ മാറ്റ് കേരള 2020 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംശയ നിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 0471 - 2335133 എന്ന നമ്പറിൽ ബന്ധപ്പെടാം.
പി.ജി പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് മേഖലാ തലത്തിൽ
ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളേജുകളിലേക്ക് 22ന് യഥാക്രമം കൊല്ലം എസ്.എൻ കോളേജിലും, ആലപ്പുഴ എസ്.ഡി.കോളേജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളേജുകളിലേക്ക് 24 ന് യഥാക്രമം സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളേജിലുമാണ് സ്പോട്ട് അലോട്ട്മെന്റ്. എസ്.സി/എസ്.ടി സ്പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റി സ്പോട്ട് അലോട്ട്മെന്റ് വഴി നികത്തും. രാവിലെ 9 മണി മുതൽ 11 മണി വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമയത്തിനകം ഹാജരായി രജിസ്റ്റർ ചെയ്തവരിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ പരിഗണിക്കില്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിർബന്ധമായും കൊണ്ടു വരണം.രജിസ്ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാല തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരെയും പരിഗണിച്ചതിന് ശേഷമേ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ. അലോട്ട്മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേതായ പ്രവേശന ഫീസ് 1040/- രൂപ (എസ്.സി/എസ്.ടി വിഭാഗം 310/-രൂപ) കരുതണം. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ രജിസ്ട്രേഷൻ ഫീസായ 535/- രൂപയും (എസ്.സി/എസ്.ടി വിഭാഗം 270/-രൂപ) ഒടുക്കണം. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. നിലവിൽ കോളേജുകളിൽ പഠിച്ചുകൊിരിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ ഹാജരാക്കണം. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് കരുതണം. സ്വാശ്രയ(മെരിറ്റ് സീറ്റുകൾ)/യു.ഐ.ടി കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും മേൽ പറഞ്ഞ തീയതികളിൽ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കണം. കോളേജ് തലത്തിൽ നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ല. സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കു ശേഷം പ്രവേശനം അനുവദിക്കില്ല. രജിസ്ട്രേഷൻ ഉള്ള മുഴുവൻ വിദ്യാർത്ഥികളേയും പരിഗണിച്ച ശേഷം മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളൂ. സ്പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേതില്ല.
ബിരുദ പ്രവേശനം :സ്പോട്ട് അലോട്ട്മെന്റ് മേഖലാ തലത്തിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി./ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റ് 17 ന് സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിൽ നടത്തും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് കൊണ്ടുവരണം.
രാവിലെ 9 മണി മുതൽ 11 മണി വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ പരിഗണിക്കില്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ http://admissions.keralauniversity.ac.inൽ. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരെ പരിഗണിച്ചതിന് ശേഷം മാത്രമേ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ.
യു.ജി/പി.ജി: സ്പോർട്സ് ക്വോട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ യു.ജി/ പി.ജി. സ്പോർട്സ് ക്വോട്ട റാങ്ക് പട്ടിക 17 ന് അഡ്മിഷൻ വെബ്സൈറ്റിലും, കോളേജുകളിലും പ്രസിദ്ധീകരിക്കും. യു.ജി/പി.ജി. സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 19 ന് വൈകിട്ട് 4 മണിക്കു മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം. ഇത്തരത്തിൽ 19ന് ഹാജരായവരുടെ അഡ്മിഷൻ 20 ന് അതത് കോളേജുകളിൽ നടത്തും. അന്നേ ദിവസം അപേക്ഷകർ നേരിട്ടോ, പ്രതിനിധിയോ 11 മണിക്കു മുൻപ് കോളേജുകളിൽ ഹാജരാകണം. 11 മണിക്കു ശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല.
അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ കണ്ടെത്തുകയോ നിർദ്ദേശിച്ച സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരാകാതെയോ ഇരുന്നാൽ റാങ്ക്ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും.
ബൈൻഡർ/ഓഫ്സെറ്റ് പ്രിന്റേഴ്സ്
കാര്യവട്ടം കാമ്പസിലുളള സർവകലാശാല പ്രസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ബൈൻഡർ, ഓഫ്സെറ്റ് പ്രിന്റേഴ്സ് എന്നിവരെ നിയമിക്കുന്നു.
യോഗ്യത: ബൈൻഡർ: എട്ടാം ക്ലാസ്,
Technical Qualification and Experience
Binding (Lower) KGTE/MGTE OR
National Trade Certificate in Book Binding
18 Months experience in Binding Work(preferably in automation)
ഓഫ്സൈറ്റ് പ്രിന്റേഴ്സ്: എസ്.എസ്.എൽ.സി.
Technical Qualification and Experience for offset printer National Trade Certificate in Offset Printing awarded by National Council for Vocational Training or Department of Industries and Training One year Practical experience in an equipped Offset Press Or Certificate KGTE/MGTE(Higher) in Printing awarded by the Board of Technical Education of the State Government with 5 years experience in reputed establishment(s)
Desirable Diploma in Offset Printing awarded by a Board of Technical Education of the State or Central Government
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 05. യോഗ്യത: വിശദവിവരങ്ങൾ www.keralauniversity.ac.in/jobs എന്ന വെബ്സൈറ്റിൽ.
വാക് - ഇൻ - ഇന്റർവ്യൂ
കാര്യവട്ടം കാമ്പസിലുളള ജിയോളജി വിഭാഗത്തിൽ റിസർച്ച് അസോസിയേറ്റിന്റെ ഒരു ഒഴിവിലേക്ക് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ കാര്യവട്ടത്തുളള ജിയോളജി വകുപ്പിൽ 19 ന് രാവിലെ 11 മണിക്ക് ഹാജരാകണം. യോഗ്യത: നെറ്റോടുകൂടിയ എം.എസ് സി എർത്ത് സയൻസ്. വിശദവിവരങ്ങൾ www.keralauniversity.ac.in/jobsൽ.