thar-express-

ന്യൂഡൽഹി: രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്കുള്ള താർ എക്‌സ്‌പ്രസ് ഇന്ത്യ റദ്ദാക്കി. പാകിസ്താനുമായുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ന് (വെള്ളിയാഴ്ച) ട്രെയിൻ പുറപ്പെടില്ലെന്ന് നോർത്ത് വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു.


പാകിസ്ഥാനിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള താർ എക്‌സ്പ്രസ് സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ റദ്ദാക്കുന്നുവെന്നാണ് അധികൃതർവ്യക്തമാക്കിയിട്ടുള്ളത്. 45 പേർ മാത്രമാണ് പാകിസ്താനിലേക്കുള്ള നിലവിൽ ടിക്കറ്റ് ബുക്കുചെയ്തിട്ടുള്ളതെന്നും നോർത്ത് വെസ്റ്റ് റെയിൽവേസ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അഭയ് ശർമ വ്യക്തമാക്കി.

ജോധ്പൂരിലേക്കുള്ള താർ‌ എക്സപ്രസ് പാകിസ്ഥാന ഓഗസ്റ്റ് ഒൻപതിന് ദ്ദാക്കിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്താൻ തരംതാഴ്ത്തിയതിന് പിന്നാലെ ആയിരുന്നു പ്രഖ്യാപനം. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നയതന്ത്രബന്ധം പാകിസ്ഥാൻ തരംതാഴ്ത്തിയത്. ഉഭയകക്ഷി വ്യാപാരവും നിറുത്തിവച്ചിരുന്നു.