രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആണവ ശേഷിയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ
കര, നാവിക, വ്യോമ സേനകളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഓപ്പറേഷനുകൾ ആസൂത്രണം ചെയ്യുക, പ്രതിരോധ പർച്ചേസ്.
സൈനിക ആസ്ഥാനങ്ങളും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ആശയവിനിമയം
ചരിത്രം
1999ലെ കാർഗിൽ യുദ്ധത്തിന് ശേഷം മന്ത്രിതല സമിതി സി. ഡി. എസ് വേണമെന്ന് ശുപാർശ നൽകി.
സർക്കാരിന് ഉപദേശം നൽകുന്നതിലെ ഗുരുതരമായ വീഴ്ചകൾ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി വെളിപ്പെടുത്തി
സി. ഡി. എസിന് പകരം സ്റ്റാഫ് കമ്മിറ്റിക്ക് സ്ഥിരം ചീഫ് വേണമെന്ന് നരേഷ് ചന്ദ്ര കമ്മിറ്റിയുടെ ശുപാർശ.
മൂന്ന് സേനാ മേദാവിമാർക്കും പുറമേ ഫോർ സ്റ്റാർ ജനറൽ വേണമെന്ന് ഷേകാത്കർ കമ്മിറ്റി ശുപാർശ
ആഗോള തലത്തിൽ
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങി എഴുപതിലേറെ രാജ്യങ്ങൾക്ക് സി. ഡി. എസ്. ഉണ്ട്
അമേരിക്കയിൽ ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫിന്റെ ചെയർമാനാണ് സൈന്യത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ഓഫീസർ.അദ്ദേഹമാണ് അമേരിക്കൻ പ്രസിഡന്റിന്റെ മിലിട്ടറി ഉപദേഷ്ടാവ്.
അമേരിക്കൻ സേനയ്ക്ക് ആറ് ആഗോള തിയേറ്റർ കമാൻഡുകൾ
ചൈന 23 ലക്ഷം പേരുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയെ അഞ്ച് തിയേറ്റർ കമാൻഡുകളാക്കി.
ഇന്ത്യയ്ക്കും വേണം
ഇന്ത്യയ്ക്ക് നിലവിൽ 17 സിംഗിൾ സർവീസ് കമാൻഡുകളാണ്. കരസേന -7, വ്യോമസേന -7, നാവിക സേന -3
സംയുക്ത കമാൻഡുകൾ രണ്ടെണ്ണം മാത്രം - ആൻഡമാൻ നിക്കോബാറിലെ തിയേറ്റർ കമാൻഡും ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡും