തൃശൂർ: ഉപഭോക്താക്കൾക്ക് ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാൺ സിൽക്‌സിന്റെ ഓണാഘോഷങ്ങൾക്ക് ഇന്നു തുടക്കം. 'ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും" എന്ന പേരിൽ കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതിക്കാണ് കല്യാൺ സിൽക്‌സിന്റെ കേരളത്തിലെ ഷോറൂമുകളിൽ ചിങ്ങപ്പുലരി ദിനമായ ഇന്ന് തുടക്കമാകുന്നത്.

25 നാൾ നീളുന്ന സമ്മാനപദ്ധതിയിലൂടെ ദിനവും ഫോക്‌സ്‌‌വാഗൺ ആമിയോ കാർ, ഹീറോ ഡ്യുവറ്റ് സ്‌കൂട്ടർ, ഇംപെക്‌സ് എൽ.ഇ.ഡി ടിവി., ഇംപെക്‌സ് ഇൻവെർട്ടർ എ.സി., പീജിയൺ ഗ്രൈൻഡർ, ബട്ടർഫ്ലൈ മിക്‌സർ ഗ്രൈൻഡർ തുടങ്ങി ഒട്ടേറെ സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കൂടാതെ, മൂന്നുലക്ഷം രൂപ മതിക്കുന്ന ഗിഫ്‌റ്ര് വൗച്ചറുകൾ, ആയിരക്കണക്കിന് സർപ്രൈസ് സമ്മാനങ്ങൾ എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

കല്യാൺ സിൽക്‌സിൽ നിന്നുള്ള ഓരോ 2,000 രൂപയുടെയും അല്ലെങ്കിൽ കല്യാൺ ഹൈപ്പർമാർക്കറ്രിൽ നിന്നുള്ള ഓരോ 1,000 രൂപയുടെയും പർച്ചേസിനൊപ്പം ഒരു കൂപ്പൺ ഉപഭോക്താവിന് ലഭിക്കും. ഈ കൂപ്പൺ വഴിയുള്ള നറുക്കെടുപ്പിലൂടെയാണ് സമ്മാന വിജയികളെ കണ്ടെത്തുന്നത്. ആഴ്‌ചതോറും ഷോറൂമുകളിൽ വിശിഷ്‌ടാതിഥികൾ നറുക്കെടുപ്പ് നടത്തും. വിജയികളുടെ പേര് കല്യാൺ സിൽക്‌സ് ഷോറൂമുകളിലും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തും.

സമ്മാനപദ്ധതി ആരംഭിക്കുന്നതിനോട് ഒപ്പം തന്നെ, കല്യാൺ സിൽക്‌സിന്റെയും കല്യാൺ ഹൈപ്പർ മാർക്കറ്റിന്റെയും പുതിയ ഷോറൂമുകൾക്ക് ഇന്ന് കല്‌പ്പറ്റയിൽ പ്രവർത്തനം തുടങ്ങുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.