jammu

യു.​എ​ൻ​:​ ​കാ​ശ്‌​മീ​ർ​ ​വി​ഷ​യം​ ​യു.​എ​ൻ​ ​ര​ക്ഷാ​ ​സ​മി​തി​ ​ഇ​ന്ന​ലെ​ ​രാത്രി ച​ർ​ച്ച​യ്ക്കെ​ടു​ത്തു.​ ​നാ​ല് ​പ​തി​റ്റാ​ണ്ടി​നു​ ​ശേ​ഷ​മാ​ണ് ​ഈ​ ​വി​ഷ​യം​ ​യു.​എ​ന്നി​ൽ​ ​ച​ർ​ച്ച​യ്ക്കെ​ത്തു​ന്ന​ത്.​ ​കാ​ശ്‌​മീ​രി​ലെ​ ​നി​ല​വി​ലെ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന​ ​ചൈ​ന​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​പ​രി​ഗ​ണി​ച്ചാ​ണ് ​ന​ട​പ​ടി.​ ​ചർച്ചയിൽ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിുടെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലമാണ്. ചൈന പാകിസ്ഥാനൊപ്പമാണ്.

അതേസമയം,​ ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ചൈനയ്ക്ക് പുറമെ അമേരിക്കയുടെ കൂടെ പിന്തുണ ഉറപ്പാക്കാൻ ചർച്ചയ്ക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. 20 മിനിട്ടോളം ട്രംപും ഇമ്രാനും ഫോണിൽ സംസാരിച്ചു.

ആർട്ടിക്കിൾ 370 സംബന്ധിച്ച വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഭീകരത അവസാനിപ്പിച്ചാൽ ചർച്ചയാകാമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കാശ്മീരിൽ സമാധാനം ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ യു.എന്നിനെ അറിയിച്ചു. പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്ന് യു.എൻ പ്രതിനിധി സയിദ് അക്ബറുദ്ദീനും വ്യക്തമാക്കി.


കാ​ശ്മീ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​എ​ടു​ത്ത് ​ക​ള​ഞ്ഞ് ​കാ​ശ്മീ​രി​നെ​ ​ര​ണ്ടാ​യി​ ​വി​ഭ​ജി​ക്കാ​നു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ര​ഹ​സ്യ​ ​ച​ർ​ച്ച​ ​ന​ട​ത്ത​ണ​മെ​ന്നാ​ണ് ​യു.​എ​ൻ​ ​ര​ക്ഷാ​ ​സ​മി​തി​യോ​ട് ​ചൈ​ന​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.​ ​കാ​ശ്മീ​ർ​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​ര​ക്ഷാ​സ​മി​തി​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ര​ക്ഷാ​സ​മി​തി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​സ്ഥാ​നം​ ​വ​ഹി​ക്കു​ന്ന​ ​പോ​ള​ണ്ടി​നും​ ​സ​മി​തി​യി​ലെ​ ​മ​റ്റ് ​അം​ഗ​ങ്ങ​ൾ​ക്കും​ ​പാ​ക് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ഷാ​ ​മു​ഹ​മ്മ​ദും​ ​ക​ത്ത​യി​ച്ചി​രു​ന്നു.​

​പാ​കി​സ്ഥാ​ൻ​ ​സം​ഘ​ർ​ഷം​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും​ ​ക്ഷ​മ​യെ​ ​ഇ​ന്ത്യ​ ​ബ​ല​ഹീ​ന​ത​യാ​യി​ ​കാ​ണ​രു​തെ​ന്നു​മാ​യി​രു​ന്നു​ ​ക​ത്തി​ലെ​ ​പ​രാ​മ​ർ​ശം.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​പാ​കി​സ്ഥാ​ന്റെ​ ​ക​ത്ത് ​പ​രാ​മ​ർ​ശി​ച്ച് ​ചൈ​ന​ ​രം​ഗ​ത്തെ​ത്തി​യ​ത്.

ഇന്ത്യയും താർ നിറുത്തി

ന്യൂഡൽഹി: രാജസ്ഥാനിലെ ജോധ്പൂരിൽനിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്കുള്ള താർ എക്‌സ്‌പ്രസ് ട്രെയിൻ ഇന്ത്യ റദ്ദാക്കി. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലാണിത്. ഇന്നലെ മുതൽ സർവീസ് റദ്ദാക്കിയതായി നോർത്ത് വെസ്‌റ്റേൺ റെയിൽവേയ്‌സാണ് അറിയിച്ചത്. ഇന്നലെ 45 പേരാണ് പാകിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ജോധ്പൂരിലേക്കുള്ള താർ എക്സ്‌പ്രസ് ട്രെയിൻ സർവീസ് പാകിസ്ഥാൻ നേരത്തേ നിറുത്തലാക്കിയിരുന്നു. അതിനുമുമ്പ് ഡൽഹി-ലാഹോർ സർവീസ് നടത്തുന്ന സംഝൗത എക്സ്‌പ്രസ് നിറുത്തലാക്കുന്നതായി പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ പാകിസ്ഥാൻ റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു പ്രഖ്യാപനം.

താറിന്റെ വഴി

 രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് യാത്ര തുടങ്ങും

 പാക് അതിർത്തിയിലെ ഇന്ത്യൻ പ്രദേശമായ മുനബാവോയിൽ യാത്ര അവസാനിക്കും

 കസ്റ്റംസ് ക്ലിയറൻസിനുശേഷം പാക് അതിർത്തിക്കകത്ത് തയ്യാറാക്കി നിർത്തുന്ന ട്രെയിനിൽ തുടർയാത്ര (ഇതിന്റെ പേരും താർ എക്സ്‌പ്രസ് എന്നാണ്. )​

 ഈ യാത്ര പാകിസ്ഥാനിലെ കറാച്ചിയിൽ അവസാനിക്കും