കൊച്ചി: ആന്ധ്രാ ബാങ്ക് വിവിധ കാലയളവിലെ വായ്‌പകളുടെ പലിശനിരക്ക് കുറച്ചു. പലിശനിർണയത്തിന്റെ അടിസ്ഥാനമായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്റിൽ (എം.സി.എൽ.ആർ) 25 ബേസിസ് പോയിന്റ് ഇളവാണ് വരുത്തിയത്. ഭവന, വാഹന, വ്യക്തിഗത, കച്ചവട വായ്‌പകൾ എടുത്ത ഇടപാടുകാർക്ക് ആശ്വാസകരമായ നടപടിയാണിത്. പുതിയ പലിശനിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു.