ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ധനശേഖരം ആഗസ്‌റ്ര് ഒമ്പതിന് സമാപിച്ച വാരത്തിൽ പുതിയ ഉയരത്തിലെത്തി. 162 കോടി ഡോളർ ഉയർന്ന് 43,057.20 കോടി ഡോളറാണ് നിലവിൽ വിദേശ ധനശേഖരം. കരുതൽ സ്വർണശേഖരം 159.1 കോടി ഡോളർ ഉയർന്ന് 2,675.40 കോടി ഡോളറിലെത്തി.