ന്യൂഡൽഹി : ലൈംഗികപീഡനക്കേസിൽ വടക്ക് കിഴക്കൻ മേഖല ആസാം റൈഫിൾസിലെ മേജർ ജനറലിനെ സൈന്യം പുറത്താക്കി. മേജര്‍ ജനറൽ ആർ.എസ്. ജസ്‍വാളിനെയാണ് സൈനിക വിചാരണയിലൂടെ പുറത്താക്കിയതെന്ന് കരസേന മേധാവി ബിബിൻ റാവത്ത് അറയിച്ചു.
ക്യാപ്റ്റൻ റാങ്കിലുള്ള സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടി. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. സൈനിക കോടതി വിചാരണയിൽ കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടർന്നാണ് പെൻഷന്‍ പോലും അനുവദിക്കാതെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. സൈനിക കോടതി നടപടി കരസേനാമേധാവി ശരിവെയ്ക്കുകയായിരുന്നു.