ശ്രീനഗർ:ജമ്മു കാശ്‌മീരിലെ ശ്രീനഗറിൽ ഇന്നലെ ആയിരക്കണക്കിനാളുകൾ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളുമായി അവരെ നേരിട്ടു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയ ആഗസ്റ്റ് 5 മുതൽ സൗരയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു വരികയാണ്. കരിങ്കൊടികളുമേന്തി ഗോ ഇന്ത്യ ഗോ ബാക്ക് എന്ന മുദ്രാവാക്യവും മുഴക്കി പ്രകടനം നടത്തിയവർ പൊലീസിനെ കല്ലെറിഞ്ഞു. തുടർന്നാണ് പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത്.