gayle

പോർട്ട് ഒഫ് സ്‌പെയിൻ: ആരാധകർക്ക് വീണ്ടും സർപ്രൈസ് നൽകി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരം അദ്ദേഹത്തിന്റെ വിരമിക്കൽ മത്സരമായിരുന്നുവെന്നായിരുന്നു പരക്കെയുള്ള റിപ്പോർട്ടുകൾ.

എന്നാൽ താൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു മത്സരശേഷം നാല്പതുകാരനായ ഗെയ്ൽ വെളിപ്പെടുത്തിയത്. 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ഗെയ്ൽ ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പുണ്ടാകുന്നതുവരെ വിൻഡീസ് ടീമിലുണ്ടാകും - ഗെയ്ൽ വീഡിയോയിലൂടെ അറിയിച്ചു.

നേരത്തേ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ഗെയ്ൽ പറഞ്ഞിരുന്നു.