ഇസ്ലാമാബാദ് : കാശ്മീർ വിഷയത്തിൽ യു.എൻ രക്ഷാസമിതി യോഗം ചേരുന്നു. യോഗത്തിൽ കാശ്മീർ ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ ആവർത്തിച്ചു. വിഷയത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ നിലപാടിന് റഷ്യയും ബ്രിട്ടനും ഫ്രാൻസും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്നും ഇന്ത്യ അറിയിച്ചു. അതേസമയം പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.
അടച്ചിട്ട മുറിയിലാണ് അടിയന്തര ചർച്ച നടക്കുന്നത്. അടച്ചിട്ട മുറിയിൽചർച്ച വേണമെന്ന ചൈനയുടെ ആവശ്യത്തെ തുടർന്നാണിത്. പാക് പ്രതിനിധിയെ യു എൻ ചർച്ചയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
ചൈനയുടെ പിൻബലമാണ് പാകിസ്ഥാനുള്ളത്. കാശ്മീരിലെ സാഹചര്യം അപകടകരമെന്ന് ചൈന അറിയിച്ചു. പാകിസ്ഥാനുമായി ഇന്ത്യ ചർച്ചനടത്തേണ്ടിയിരുന്നുവെന്ന് ചൈന യോഗത്തിൽ അറിയിച്ചു.
ഇതിനിടെ കാശ്മീർ വിഷയത്തിൽ അമേരിക്കയുടെ പിന്തുണ തേടാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഡൊണാൾഡ് ട്രംപിനെ ടെലിഫോണിൽ വിളിച്ചതായും സഹായം തേടിയതായും സൂചനയുണ്ട് .