പ്രളയദുരിതത്തിൽ നിന്നും കേരളത്തെ കൈപിടിച്ചുയർത്താൻ ഓരോ മലയാളിയും തന്നെക്കൊണ്ടാവും പോൽ ശ്രമിക്കുകയാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈയും മെയ്യും മറന്ന് ഒരുമിക്കുകയാണ് അത്തരത്തില്‍ ഒരു മാതൃക തീർക്കുകയാണ് യുവ എഴുത്തുകാരനായ അനൂപ് ശശികുമാറും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരെ പ്രോത്സാഹിപ്പിക്കാനായി എഴുതാൻ പോകുന്ന നോവലിലെ കഥാപാത്രങ്ങളെ ലേലത്തിൽ വെച്ചിരിക്കുകയാണ് അനൂപ് ശശികുമാർ
"എട്ടാമത്തെ വെളിപാട്" എന്ന അർബൻ ഫാന്റസി നോവലിന്റെ രചയിതാവാണ് അനൂപ് ശശികുമാർ. താൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന "ഗോഥം" എന്ന ഏറ്റവും പുതിയ പരീക്ഷണ നോവലിലേയ്ക്കായി നാല് കഥാപാത്രങ്ങളുടെ പേരുകളാണ് അനൂപ് ലേലത്തിന് വച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അനൂപ് ഈ ലേല പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000ൽ കുറയാത്ത തുക സംഭാവന ചെയ്തതിന്റെ രസീത് അയക്കുന്നവരെയാണ് ലേലത്തിൽ പരിഗണിക്കുക. ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത 4 പേരേയൊ അല്ലെങ്കിൽ നറുക്കിട്ടെടുക്കുന്ന 4 പേരേയോ തിരഞ്ഞെടുക്കുന്നതാണെന്ന് അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അനൂപ് ശശികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട സുഹൃത്തുക്കളേ, വിഷയം പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടതാണ്. നേരേ കാര്യത്തിലേക്ക് കടക്കാം. വായനാശീലമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും താല്‍പ്പര്യമുണ്ടായേക്കാവുന്ന കാര്യമാണ്, കഥാപാത്രലേലം!
ലോഗോസ് പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഗോഥം എന്ന എന്റെ നോവലിലെ തുല്യ പ്രാധാന്യമുള്ള 4 കഥാപാത്രങ്ങളുടെ പേരാണ് ലേലത്തില്‍ (one female and three male characters) വയ്ക്കാന്‍ പോകുന്നത്. നിങ്ങളുടേയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടേയോ പേരുകള്‍ ഈ കഥാപാത്രങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം: കുറഞ്ഞത് 2000 രൂപ CMDRF KERALA യില്‍ സംഭാവനചെയ്ത ശേഷം റസീപ്റ്റ് താഴെക്കൊടുത്തിരിക്കുന്ന ഇമെയില്‍(akumar.sasikumar@gmail.com) അല്ലെങ്കില്‍ FB മെസഞ്ചര്‍ വഴി എനിക്ക് അയച്ചുതരിക.
2000 എന്നത് എന്‍ട്രി എമൗണ്ട് ആണ്. അതില്‍ കൂടുതല്‍ എത്ര വേണമെങ്കിലും സംഭാവന ചെയ്യാവുന്നതാണ്. ( In multiples of hundreds).
ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത 4 പേരേയൊ അല്ലെങ്കില്‍ നറുക്കിട്ടെടുക്കുന്ന 4 പേരേയോ തിരഞ്ഞെടുക്കുന്നതാണ്.
ഇത് ഒരു സീരീസായി പ്ലാന്‍ ചെയ്തിരിക്കുന്ന കഥയാണ്. അതു കൊണ്ടു തന്നെ സംഭാവന കൂമ്പാരമായാല്‍ ഇനി വരുന്ന പുസ്തകങ്ങളിലും നിങ്ങളുടെ പേര് വരും!
പിന്നെ, 4 കഥാപാത്രങ്ങളും നല്ലത് / ചീത്ത എന്ന ബൈനറിയിൽ ഒതുക്കി നിറുത്താൻ പറ്റുന്നവരല്ല. All of them have different shades of grey. ഈ 4ൽ പെടാത്തവരും വിഷമിക്കേണ്ട കാര്യമില്ല. ഈ കഥയിലെ മറ്റു ചില കഥാപാത്രങ്ങളായും, വരാന്‍ പോകുന്ന ഇതിന്റെ തുടര്‍ച്ചകളിലും നിങ്ങളും ഇടം പിടിക്കും. അപ്പോ എങ്ങനാ? തുടങ്ങുവല്ലേ?