പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. പേരയില അരച്ചു തലയിൽ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. പേരയില കൊണ്ടുള്ള ഹെയർ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കിൽ ഒരു ടീസ്പൂൺ തേൻ ചേർക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം. പേരയിലയുടെ നീര് തലയിൽ പുരട്ടുന്നത് തലയിലെ പേനിനെ ഒഴിവാക്കും. ശിരോചർമത്തിലെ വരൾച്ചയും ചൊറിച്ചിലും മാറ്റാനും ഇത് നല്ലതാണ്. മുടിയ്ക്കു സ്വാഭാവിക രീതിയിൽ തിളക്കം നൽകാനും മുടിവേരുകൾക്ക് ബലം നൽകാനും പേരയിലയുടെ നീര് നല്ലതാണ്. പേരയിലിട്ട വെള്ളം കൊണ്ടു മുടി കഴുകുന്നത് എണ്ണമയമുള്ള മുടിയ്ക്കുള്ള പരിഹാരമാണ്.