തിരുവനന്തപുരം: കേരളത്തിന്റെ വടക്ക് പ്രളയത്തിൽ മുങ്ങിയപ്പോൾ സ്റ്റാറായത് തെക്കുനിന്നുള്ള മേയറാണ്. ദുരിതാശ്വാസ പ്രവർത്തത്തിൽ അനുനിമിഷം വടക്കോട്ടേക്ക് ലോഡ് കയറ്റിവിടാൻ മേയർക്ക് തുണയായത് തലസ്ഥാനത്തെ ചേർന്ന് പ്രവർത്തിച്ച ഒരായിരം കൈകളാണ്. ഇതിൽ കോട്ടൺഹിൽ എൽ.പി സ്‌കൂളിലെ കുഞ്ഞുകരങ്ങളും ഉൾപ്പെടുന്നു.
പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കുവേണ്ടി കുഞ്ഞുമനസുകൾ ഒത്തുശ്രമിച്ചപ്പോൾ കിട്ടിയത് ഒരു സ്‌കൂൾബസ് നിറയെ സാധനങ്ങൾ. കോട്ടൺഹിൽ എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ, നോട്ടുബുക്കുകൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവ തരം തിരിച്ച് അമ്പതോളം പായ്ക്കറ്റുകളിലാക്കി നഗരസഭയിൽ എത്തിച്ചു. മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ കെ.ബുഹാരി, പി.ടി.എ അംഗങ്ങളായ സുജിത, അനില ബിനോജ്, ലക്ഷ്മി .എസ്.വി, സ്മിത, ദിവ്യ ബി. ജോൺ, സ്‌കൂൾ ലീഡർ ഉമ .എസ്, ക്ലാസ് ലീഡർമാർ എന്നിവർ നേതൃത്വം നൽകി.
കോട്ടൺഹിൽ എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച സാധനങ്ങൾ മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർക്ക് കൈമാറുന്നു. ഹെഡ്മാസ്റ്റർ കെ.ബുഹാരി, പി.ടി.എ അംഗങ്ങളായ സുജിത, അനില ബിനോജ്, ലക്ഷ്മി .എസ്.വി, സ്മിത, ദിവ്യ ബി. ജോൺ, സ്‌കൂൾ ലീഡർ ഉമ .എസ് എന്നിവർ സമീപം.